Follow Us On

16

January

2025

Thursday

വിസ്മയ കാഴ്ചകളുമായി ചൈതന്യ കാര്‍ഷിക മേള

വിസ്മയ കാഴ്ചകളുമായി ചൈതന്യ കാര്‍ഷിക മേള
കോട്ടയം: വിസ്മയ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു. കാര്‍ഷിക വിളപ്രദര്‍ശനം, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ കാര്‍ഷിക മത്സരങ്ങള്‍, നാടന്‍ ചൈനീസ് അറബിക് തലശ്ശേരി വിഭവങ്ങളുമായുള്ള ചൈതന്യ ഫുഡ് ഫെസ്റ്റ്, വിസ്മയവും കൗതുകവും നിറയ്ക്കുന്ന പെറ്റ് ഷോ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലാസപ്രദമായ അമ്യൂസ്മെന്റ് പാര്‍ക്ക്, ലാല്‍ കാബ്രി, മോര്‍ബി ഇനത്തില്‍പ്പെട്ട ഗീര്‍ പശുക്കളുടെ പ്രദര്‍ശനം, ജമുന പ്യാരി ഹെന്‍സ, ഹൈദ്രബാദി ബീറ്റല്‍, പഞ്ചാബി ബീറ്റല്‍, കോട്ട ഇനത്തില്‍പ്പെട്ട ആടുകളുടെ പ്രദര്‍ശനം, കൗതുകം നിറയ്ക്കുന്ന പട്ടികളുടെയും പൂച്ചകളുടെയും പ്രദര്‍ശനം, വിജ്ഞാനദായക സെമിനാറുകള്‍, നയന മനോഹരമായ കലാസന്ധ്യകള്‍, വെഹിക്കിള്‍ എക്സ്പോ തുടങ്ങിയവ കാണുന്നതിനായി ആയിരക്കണക്കിന് ആളുകളാണ് മേളാങ്കണത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
കാര്‍ഷികമേളയുടെ രണ്ടാം ദിനത്തില്‍ നടന്ന ഭക്ഷ്യസുരക്ഷദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ  നിര്‍വ്വഹിച്ചു. കോതമംഗലം രൂപതാമെത്രാന്‍  മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടൊനുബന്ധിച്ച് കെഎസ്എസ്എസ് ഏര്‍പ്പെടുത്തിയ അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീരകര്‍ഷക പുരസ്‌ക്കാരം കോട്ടയം ജില്ലയിലെ കുര്യനാട് സ്വദേശിനി രശ്മി ഇടത്തിനാലിന് മാര്‍ ജോര്‍ജ്ജ് മഠത്തികണ്ടത്തില്‍ സമ്മാനിച്ചു.
 തിരുവനന്തപുരം എന്‍വയണ്‍മെന്റ് സയന്‍സ് & ടെക്നോളജി റിസേര്‍ച്ച് പാര്‍ക്ക് ചെയര്‍മാനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറുമായ ഡോ. സാബു തോമസ്, കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ഹരികൃഷ്ണന്‍ കെ,  ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോണീസ് പി. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാര്‍ഷിക മഹോത്സവത്തിന്റെ രണ്ടാം ദിവസം ഭക്ഷ്യസുരക്ഷാ ദിനം എന്ന പേരിലാണ് സംഘടിപ്പിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?