കരിമ്പന്‍: ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെയും ജേഷ്ഠനും ഗോരഖ്പൂര്‍ രൂപതാധ്യക്ഷനുമായ മാര്‍ മാത്യു നെല്ലിക്കുന്നേലിന്റെയും പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. നവംബര്‍ 5-ന് ഗോരഖ്പൂര്‍ രൂപതാധ്യക്ഷനായി അഭിഷിക്തനായ മാര്‍ മാത്യു നെല്ലിക്കുന്നേലിന് ജന്മനാടായ മരിയാപുരത്ത് ഊഷ്മള വരവേല്‍പ്പും നല്‍കി. മെത്രാഭിഷേകത്തിനുശേഷം ആദ്യമായാണ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍ മരിയാപുരത്ത് എത്തിയത്.
സമൂഹബലിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഇറ്റാനഗര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ ജോണ്‍ കാട്രുകുടിയില്‍, ഗോരഖ്പൂര്‍ രൂപതാ മുന്‍ മെത്രാന്‍ മാര്‍ തോമസ് തുരുത്തിമറ്റം, എന്നിവരും 50 വൈദികരും സഹകര്‍മ്മികരായി. കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ വചന സന്ദേശം നല്‍കി. നെല്ലിക്കുന്നേല്‍ കുടുംബം അനുഗ്രഹീത കുടുംബമാണെന്നും രണ്ട് പിതാക്കന്മാരുടെ അമ്മ മഹാഭാഗ്യം ചെയ്ത അമ്മയാണെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് വിശ്വാസികള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
മരിയാപുരം ഇടവക വികാരി ഫാ. സെബാന്‍ മേലേട്ട് അധ്യക്ഷത വഹിച്ചു. മാര്‍ തോമസ് തുരുത്തിമറ്റം, മാര്‍ ജോണ്‍ കാട്രുകുടിയില്‍, മാര്‍ ബെന്നി ഇടത്തട്ടേല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, എം.എം മണി എംഎല്‍എ, സിഎസ്ടി സുപ്പീരിയര്‍ ജനറല്‍ ഫാ. ജോജോ വരകുകാലായില്‍, സിസ്റ്റര്‍ ലിറ്റി ഉപ്പുമാക്കല്‍ എസ്എബിഎസ്, എസ്എന്‍ഡിപി ഹൈറേഞ്ച് യൂണിയന്‍ പ്രസിഡന്റ് പി. രാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാര്‍ മാത്യു നെല്ലിക്കുന്നേല്‍ മറുപടി പ്രസംഗവും സിസ്റ്റര്‍ ടെസീന നെല്ലിക്കുന്നേല്‍ എസ് എബിഎസ് നന്ദിയും പറഞ്ഞു.
ഇടുക്കി രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോയ്, മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, ജോയ്‌സ് ജോര്‍ജ്, അഡ്വ. ഇ.എം അഗസ്തി, ജോസഫ് വാഴക്കന്‍, സി.വി വര്‍ഗീസ്, ജോയി വെട്ടിക്കുഴി, റോയി കെ. പൗലോസ്, എ.പി ഉസ്മാന്‍ തുടങ്ങി നിരവധി സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ ബിഷപുമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *