അഞ്ചല്‍: ലോകത്ത് എല്ലാ യുദ്ധങ്ങളും ആയുധ ശേഖരവും ആദ്യം നടക്കുന്നത് തിന്മ നിറഞ്ഞ മനുഷ്യ മനസുകളിലാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. അഞ്ചല്‍ ബൈബിള്‍ കണ്‍വന്‍ഷനില്‍ സമാപന സന്ദേശം നല്‍കുകയാരുന്നു അദ്ദേഹം. മനസുകളുടെ മാനസാന്തരമാണ് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യമെന്ന് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു.
വിശുദ്ധ കുര്‍ബാനയ്ക്ക് വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു മുഖ്യകാര്‍മ്മികനായിരുന്നു. ഫാ. അലക്സ് കളപ്പില, ഫാ. മാത്യു ചരിവുകാലായില്‍, ഫാ. ജിനോയി മാത്യു, ഫാ. ഷോജി വെച്ചൂര്‍ക്കരോട്ട്, ഫാ. തോമസ് കുറ്റിയില്‍, ഫാ. ബനഡിക്ട് കൂടത്തുമണ്ണില്‍, ഫാ. ജോണ്‍ പാലവിള എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. മോണ്‍. ജോണ്‍സണ്‍ കൈമലയില്‍ കോര്‍ എപ്പിസ്‌കോപ്പ വചന സന്ദേശം നല്‍കി.
തിരുവനന്തപുരം മൗണ്ട് കാര്‍മ്മല്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ വചന ശുശ്രൂഷ നടന്നു. ജനറല്‍ കണ്‍വീനര്‍ ഡോ. കെ.വി. തോമസ്‌കുട്ടി, കണ്‍വീനര്‍ രാജന്‍ ഏഴംകുളം എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *