Follow Us On

06

June

2025

Friday

ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് വര്‍ണാഭമായ തുടക്കം

ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് വര്‍ണാഭമായ തുടക്കം
അടിമാലി: ഇടുക്കി രൂപതയുടെ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലി ആരംഭിച്ചു. അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ നടക്കുന്ന അസംബ്ലി സീറോ മലബാര്‍ സഭയുടെ കൂരിയാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാമെന്ന് അദ്ദേഹം പറഞ്ഞു.  ഇടുക്കി കുടിയേറ്റത്തിന്റെ നാടാണ്. എന്നാല്‍ ഇന്ന് കുടിയേറ്റ കര്‍ഷകര്‍ ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. വന്യമൃഗങ്ങളുടെ അക്രമത്തില്‍ കര്‍ഷകര്‍ മരണപ്പെടുന്നത് സാധാരണ വാര്‍ത്തയായി ഇന്ന് മാറിയിരിക്കുന്നു എന്ന് മാര്‍  വാണിയപ്പുരക്കല്‍ പറഞ്ഞു.
 ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. ഇടുക്കിയുടെ വളര്‍ച്ചയില്‍  പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ സംഭാവനകള്‍ വലുതാണന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.  ഇടുക്കി രൂപതാ വികാരി ജനറാള്‍മാരായ മോണ്‍ ജോസ് പ്ലാച്ചിക്കല്‍, മോണ്‍ അബ്രാഹം പുറയാറ്റ്, മോണ്‍ ജോസ് കരിവേലിക്കല്‍, കൊച്ചുത്രേസ്യ പൗലോസ്, ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. അസംബ്ലി ചൊവ്വാഴ്ച (നവംബര്‍ 28) വൈകുംന്നേരം സമാപിക്കും. 2002 ല്‍ രൂപംകൊണ്ട രൂപതയുടെ ആദ്യ എപ്പാര്‍ക്കിയല്‍ അസംബ്ലിയാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?