Follow Us On

16

January

2025

Thursday

ക്രിസ്മസിനെ വരവേല്ക്കാന്‍ അഖണ്ഡ ബൈബിള്‍ പാരായണവുമായി ന്യൂസിലാന്റിലെ യുവജനങ്ങള്‍

ക്രിസ്മസിനെ വരവേല്ക്കാന്‍ അഖണ്ഡ ബൈബിള്‍ പാരായണവുമായി ന്യൂസിലാന്റിലെ യുവജനങ്ങള്‍

വില്ലിംഗ്ടണ്‍: ക്രിസ്മസിനായി ലോകമെങ്ങും ഒരുങ്ങുമ്പോള്‍, രാപ്പകല്‍ വിത്യാസമില്ലാതെ 100 മണിക്കൂര്‍ നീളുന്ന അഖണ്ഡ ബൈബിള്‍ പാരായണം ഒരുക്കി (ചെയിന്‍ ബൈബിള്‍ റീഡിംഗ്) ഉണ്ണീശോയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ് ന്യൂസിലാന്‍ഡിലെ യുവജനങ്ങള്‍. നവംബര്‍ 29 മുതല്‍ഡിസംബര്‍ മൂന്നുവരെ സൂം ആപ്ലിക്കേഷനിലൂടെ ക്രമീകരിക്കുന്ന അഖണ്ഡ ബൈബിള്‍ പാരായണത്തില്‍ ഉല്‍പ്പത്തി മുതല്‍ വെളിപാട് വരെയുള്ള എല്ലാ ഭാഗങ്ങളും വായിക്കും. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ (എസ്എംവൈഎം) നേതൃത്വത്തിലാണ് അഖണ്ഡ ബൈബിള്‍ പാരായണം ക്രമീ കരിച്ചിരിക്കുന്നത്.

ബിഷപ് മാര്‍ ജോണ്‍ പനംന്തോട്ടത്തില്‍ 29ന് ന്യൂസിലാന്റ് സമയം വൈകുന്നേരം 6.30ന് ബൈബിള്‍ വായിച്ചുകൊണ്ട് അഖണ്ഡ ബൈബിള്‍ പാരായണം ഉദ്ഘാടനം ചെയ്യും. ഒരോരുത്തരും അര മണിക്കൂര്‍ സമയമാണ് ബൈബിള്‍ വായിക്കുക. യുവജങ്ങള്‍ക്കൊപ്പം പ്രായഭേദമെന്യേ കുടുംബാംഗങ്ങളെല്ലാം ഉള്‍പ്പെടുത്തിയാണ് അഖണ്ഡ ബൈബിള്‍ പാരായണം ക്രമീകരിച്ചിരിക്കുന്നത്.

ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ വിവാഹം എന്നീ മാരക പാപങ്ങള്‍ പെരുകി അന്ധകാരം വ്യാപിക്കുന്ന ലോകത്തില്‍ ദൈവവചനത്തില്‍ അടിയുറച്ചു വളരാന്‍ യുവജനങ്ങളെയും കുടുംബങ്ങളെയും സജ്ജരാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. സീറോ മലബാര്‍ സഭ ന്യൂസിലന്‍ഡ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് വി.ജെ സിഎസ്എസ്ആര്‍ ഉള്‍പ്പെടെയുള്ള വൈദികരില്‍നിന്നും യുവജനങ്ങളില്‍നിന്നും കുടുംബ ങ്ങളില്‍നിന്നും വലിയ പ്രോത്സാഹനമാണ് സംരംഭത്തിന് ലഭിക്കുന്നതെന്നും സംഘാടകര്‍ പറയുന്നു.

ഇതോടൊപ്പം, യുവജനങ്ങളെ ആത്മീയതിയില്‍ വളര്‍ത്തുന്നതിനായി എസ്എംവൈഎമ്മിന്റെ നേതൃത്വത്തില്‍ വ്യത്യസ്തമായ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓണ്‍ലൈന്‍ ധ്യാനങ്ങള്‍, വെബിനാറുകള്‍, ജപമാല പ്രാര്‍ത്ഥനകള്‍, പ്രോലൈഫ് ക്ലാസുകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, ഇടവകള്‍ തോറും ഏകദിന കണ്‍വെന്‍ഷനുകള്‍, പുതുതായി നാട്ടില്‍നിന്നും വരുന്നവരെ സഹായിക്കാന്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍, ബൈബിള്‍ പ്രോജെക്ടസ്, ബ്ലഡ് ഡൊണേഷന്‍ കാമ്പയിന്‍, ചാരിറ്റി പ്രവര്‍ത്തങ്ങള്‍ക്കായി ഫുഡ് ഫെസ്റ്റുകള്‍, ഇടവകള്‍ തോറും പ്രയര്‍ മീറ്റിംഗുകള്‍, അബോര്‍ഷന്‍ സ്വര്‍ഗവിവാഹം, ലിവിംഗ് ടുഗെതര്‍ എന്നിവയ്‌ക്കെതിരെയുള്ള ബോധവല്ക്കരണ ക്ലാസുകള്‍, കൂടാതെ ഇടവകയുടെ എല്ലാ പ്രവത്തനങ്ങളിലും യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി നിരവധി പദ്ധതികള്‍ക്ക് ന്യൂസിലാന്റിലെ സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് നേതൃത്വം നല്‍കി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: http://www.smym.org.nz

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?