Follow Us On

16

January

2025

Thursday

നീതിനിഷേധം ഇനിയും അനുവദിക്കാനാവില്ല

നീതിനിഷേധം ഇനിയും  അനുവദിക്കാനാവില്ല
കണ്ണൂര്‍:  ദളിത് ക്രൈസ്തവര്‍ ഉള്‍ക്കൊള്ളുന്ന ലത്തീന്‍ സമൂഹം ഇന്ന് അഭിമുഖികരിക്കുന്ന നീതി നിഷേധങ്ങള്‍ ഇനിയും അനുവദിക്കാനാവില്ലെന്നും ഈ സമൂഹത്തിന് നഷ്ട്ടപ്പെട്ട അവകാശ-ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതല. കേരള റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലും നടക്കുന്ന ജനജാഗരം പരിപാടിയുടെ ഭാഗമായി കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ജനജാഗരം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍പോലെ പാവങ്ങള്‍ക്കുള്ള ഭവന പദ്ധതികള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ സമൂഹം ആരംഭം കുറിച്ചിരുന്നു. ആയിരക്കണക്കിന് വീടുകള്‍ സ്ഥലങ്ങള്‍ എന്നിവ നാനാജാതി മതസ്ഥര്‍ക്ക് നല്‍കിയ സുക്കോളച്ചന്‍  അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് ബിഷപ് അലക്‌സ് വടക്കുംതല പറഞ്ഞു.
കണ്ണൂര്‍ രൂപതാ വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത് അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി പ്രതിനിധി ഷാജി ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഫാ. ഷാജു കുമാര്‍, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, ഫാ. ബെന്നി പൂത്തറ,  രതീഷ് ആന്റണി,  ഷേര്‍ളി സ്റ്റാന്‍ലി, ഗോഡ്‌സണ്‍ ഡിക്രൂസ്, യൂജിന്‍ ബിജു, സിസ്റ്റര്‍ മരിയനൂസ് ഡിഎസ്എസ്, സബിന്‍ കളത്തില്‍, ബിയാട്രിസ് ടീച്ചര്‍, ബിജു ജോസി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?