Follow Us On

23

November

2024

Saturday

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: 2022-23 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്എസ്എല്‍സി/ടിഎച്ച്എസ്എല്‍സി, +2/വിഎച്ച്എസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍ക്കും/ബിരുദതലത്തില്‍ 80%മാര്‍ക്കോ/ബിരുദാനന്തര ബിരുദതലത്തില്‍ 75% മാര്‍ക്കോ നേടിയ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഫ. ജോസഫ് മുണ്ടശേരി സ്‌കോളര്‍ഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍ സ്ഥിരതാമസക്കാരായ ക്രിസ്ത്യന്‍, മുസ്ലീം, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

2022-23 അധ്യയന വര്‍ഷത്തില്‍ എസ്എസ്എല്‍സി/ടി.എച്ച്എസ്എല്‍സി, +2/വിഎച്ച്എസ്ഇ തലങ്ങളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയവര്‍ക്ക് 10,000 (പതിനായിരം) രൂപയും ബിരുദതലത്തില്‍ 80% മാര്‍ക്കോ/ബിരുദാനന്തര ബിരുദതലത്തില്‍ 75% മാര്‍ക്കോ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് 15,000 (പതിനയ്യായിരം) രൂപയുമാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്നത്. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്. ബിപിഎല്‍ അപേക്ഷകരുടെ അഭാവത്തില്‍ എട്ട് ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തെയും പരിഗണിക്കും. സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുന്നത് കുടുംബ വാര്‍ഷിക വരുമാനത്തിന്റെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തിലായിരിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എസ്എസ്എല്‍സി/ടി.എച്ച്എസ്എല്‍സി, +2/വിഎച്ച്എസ്ഇ തലങ്ങളില്‍നിന്നും 3505 ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദ/ബിരുദാനന്തര ബിരുദ തലത്തില്‍നിന്നും 810 വിദ്യാര്‍ത്ഥികള്‍ക്കുമാണ് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

http://scholarship.minortiywelfare.kerala.gov.in എന്ന ലിങ്ക് മുഖേനയോ http://www.minortiywelfare.kerala.gov.inഎന്ന വെബ്‌സൈറ്റിലെ സ്‌കോളര്‍ഷിപ്പ് മെനു ലിങ്ക് മുഖേനയോ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി18.12.2023. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ്/മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ കോപ്പിയും വയ്‌ക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2300524, 0471 2300523, 0471 2302090.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?