Follow Us On

13

September

2024

Friday

ഇടുക്കി രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് ഉജ്വല പരിസമാപ്തി

ഇടുക്കി രൂപതാ എപ്പാര്‍ക്കിയല്‍ അസംബ്ലിക്ക് ഉജ്വല പരിസമാപ്തി
ഇടുക്കി: അടിമാലി ആത്മജ്യോതി പാസ്റ്ററല്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ഇടുക്കി രൂപതാ പ്രഥമ എപ്പാര്‍ക്കിയല്‍ അസംബ്ലി സമാപിച്ചു. ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 150 പ്രതിനിധികള്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. കൂടുംബങ്ങളെകുറിച്ചും യുവജനങ്ങളെക്കുറിച്ചുമായിരുന്നു പ്രധാന ചര്‍ച്ചകള്‍. യുവജനങ്ങള്‍ വിദേശ കുടിയേറ്റം നടത്തുന്ന കാലഘട്ടമാണിത്. അകലങ്ങളിലായിരിക്കുന്ന യുവജനങ്ങളെയും ചേര്‍ത്തുപിടിക്കാനുള്ള നൂതന പദ്ധതികള്‍ ആവിഷ്‌കരി ക്കണമെന്നും അസംബ്ലി വിലയിരുത്തി.
കോതമംഗലം രൂപതാ മെത്രാന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമാപന സന്ദേശം നല്‍കി. ഇടുക്കി ദൈവത്തിന്റെ കയ്യൊപ്പുള്ള ഇടമാണന്നും അദ്ധ്വാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന കുടുംബങ്ങളാണ് ഹൈറേഞ്ചിന്റെ ഐശ്വര്യമെന്നും അത് കൈമോശം വരാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
 ഇടുക്കിയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഭൂപ്രശ്‌നങ്ങളില്‍ ഉള്ള നിയമ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ നടപടിയുണ്ടാകണമെന്നും ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം പുറത്തുവിടുകയും നടപ്പിലാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെടുള്ള പ്രമേയങ്ങള്‍ ജോര്‍ജ് കോയിക്കലും സാം സണ്ണിയും അവതരിപ്പിച്ചു. ഇടുക്കി എം.പി അഡ്വ. ഡീന്‍ കുര്യാക്കോസ്, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, മോണ്‍. ജോസ് കരിവേലിക്കല്‍, അഡ്വ. ജോയ്‌സ് ജോര്‍ജ്, ഫാ. ജിജോ ഇണ്ടിപ്പറമ്പില്‍ സിഎസ്ടി ഇടഠ, സിസ്റ്റര്‍ സുഗുണ എഫ്‌സിസി, റിന്‍സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?