Follow Us On

26

July

2024

Friday

ഗോവയിലെ ഹെറിറ്റേജ് ചാപ്പലിന് സമീപം ആരംഭിക്കുന്ന റിസോര്‍ട്ടിനെതിരെ വിശ്വാസികള്‍

ഗോവയിലെ ഹെറിറ്റേജ് ചാപ്പലിന് സമീപം  ആരംഭിക്കുന്ന റിസോര്‍ട്ടിനെതിരെ വിശ്വാസികള്‍

പനജി: പതിനാറാം നൂറ്റാണ്ടില്‍ പണിതതും ഗോവയിലെ ഹെറിറ്റേജ് സൈറ്റില്‍ ഉള്‍പ്പെടുന്നതുമായ ചാപ്പല്‍ ഓഫ് ഔര്‍ ലേഡി ഓഫ് ദ മൗണ്ടിന് സമീപം ആരംഭിക്കുന്ന റിസോര്‍ട്ട് പ്രോജക്ടിനെതിരെ ഗോവയിലെ ക്രൈസ്തവ വിശ്വാസികള്‍ രംഗത്ത്. ഹെറിറ്റേജ് ദൈവാലയത്തിന്റെ 100 മീറ്റര്‍ അളവിനുള്ളിലാണ് പുതിയ ലക്ഷ്വറി റിസോര്‍ട്ട് വിഭാവനം ചെയ്തിരിക്കുന്നത്. ദൈവാലയത്തിനു ചുറ്റും നിര്‍മാണനിരോധനമുള്ള സ്ഥലത്താണ് കഴിഞ്ഞമാസം ഗോവ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പ്രൊമോഷന്‍ ബോര്‍ഡ് ഈ റിസോര്‍ട്ടിന് അനുവാദം നല്‍കിയത്.

പുരാതനമായ ദൈവാലയത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ റിസോര്‍ട്ട് പ്രോജക്ട് ഇവിടെനിന്ന് മാറ്റണമെന്ന് ഗോവ അതിരൂപതാ കത്തീഡ്രല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഫാ. ആല്‍ഫ്രഡ് വാസ് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിച്ചു. പുതിയ പ്രോജക്ട് ദൈവാലയത്തിനുചുറ്റുമുള്ള പ്രദേശങ്ങളെ അപകടത്തിലാക്കുമെന്നും അതുകൊണ്ട് അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓള്‍ഡ് ഗോവയെ വ്യാപാരവത്ക്കരിക്കാനുള്ള നീക്കം ദൈവാലയത്തിന്റെ പരിശുദ്ധിയും വിശുദ്ധിയും തകര്‍ക്കുമെന്ന് ബോം ജീസസ് ബസിലിക്ക റെക്ടര്‍ ഫാ. പാട്രീഷ്യോ ഫെര്‍ണാണ്ടസ് പറഞ്ഞു. ഇത് വെറുമൊരു കാത്തലിക്ക് ഹെറിറ്റേജ് സൈറ്റുമാത്രമല്ല, എല്ലാ മതത്തിലുള്ള വിശ്വാസികളും ഇവിടെ പ്രാര്‍ത്ഥിക്കാനായി എത്തുന്നുണ്ട്. അതുകൊണ്ട് അടുത്ത തലമുറയ്ക്കായി ഈ ദൈവാലയത്തെ സംരക്ഷിക്കേണ്ട കടമ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ റിസോര്‍ട്ട് അനുവദിച്ചാല്‍ അത് ഓള്‍ഡ് ഗോവയുടെ തീര്‍ത്ഥാടനകേന്ദ്രമെന്ന പദവി തന്നെ നശിപ്പിക്കുമെന്ന് ഗോവ യുണിവേഴ്‌സിറ്റിയില്‍ റിലീജിയസ് ഹെറിറ്റേജ് ഓഫ് ഓള്‍ഡ് ഗോവ എന്ന വിഷയത്തില്‍ പഠനം നടത്തുന്ന ജോണ്‍ മാര്‍ഷല്‍ അഭിപ്രായപ്പെട്ടു.

ഗോവയിലെ ഏറ്റവും പുരാതനമായ ബില്‍ഡിംഗുകളിലൊന്നാണിത്.ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് ഗവര്‍ണറുടെ ഓര്‍ഡര്‍ പ്രകാരം 1510 ല്‍ നിര്‍മാണം ആരംഭിച്ച ദൈവാലയമാണിത്. 1519 ലാണ് പണി പൂര്‍ത്തിയായത്. പിന്നീട് പോര്‍ച്ചുഗലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘടന സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ അത് വീണ്ടെടുക്കുകയും സംരക്ഷിക്കുകയുമായിരുന്നു.
ഓള്‍ഡ് ഗോവ വില്ലേജ് കൗണ്‍സില്‍ ഈ പ്രോജക്ടിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അതിനുശേഷം ഗ്രാമവാസികളുടെ ആവശ്യപ്രകാരം, റിസോര്‍ട്ടിന് നല്‍കിയ അനുവാദം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വില്ലേജ് കൗണ്‍സിലിനോട് ആലോചിക്കാതെയാണ് ഇത്തരമൊരു പ്രോജക്ടിന് അനുവാദം നല്‍കിയിരിക്കുന്നത്. ഹെറിറ്റേജ് സൈറ്റിന് ചുറ്റും 100 മീറ്റര്‍ ചുറ്റളവില്‍ ഒരു നിര്‍മാണപ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്ന് നിയമം ഗവണ്‍മെന്റ് തന്നെ ലംഘിക്കുകയാണെന്ന് സേവ് ഓള്‍ഡ് ഗോവ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പീറ്റര്‍ വീഗെസ് പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?