Follow Us On

02

June

2025

Monday

പാലാ ബൈബിള്‍ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ തുടങ്ങി

പാലാ ബൈബിള്‍ കണ്‍വന്‍ഷന്  ഒരുക്കങ്ങള്‍ തുടങ്ങി

പാലാ: പാലാ ബൈബിള്‍ കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ തുടങ്ങി. 19 മുതല്‍ 23 വരെ പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിലാണ് 41-ാമത് കണ്‍വന്‍ഷന്‍ നടക്കുന്നത്. വൈകുന്നേരം 3.30 മുതല്‍ രാത്രി ഒമ്പതുവരെ സായാഹ്ന കണ്‍വന്‍ഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.  19-ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളാന്മനാല്‍ കണ്‍വന്‍ഷന്‍ നയിക്കും.

കണ്‍വന്‍ഷന്റെ വിജയത്തിനായിട്ടുള്ള മധ്യസ്ഥപ്രാര്‍ത്ഥന സെപ്റ്റംബറില്‍ ആരംഭിച്ചിരുന്നു. കണ്‍വന്‍ഷന്റെ മൊബിലൈസേഷന്റെ ഭാഗമായി പാലാ രൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലുമുള്ള സന്ദര്‍ശനം പൂര്‍ത്തിയായിവരുന്നു. കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ടുകര്‍മം സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നടന്നു. കണ്‍വന്‍ഷന് മുന്നോടിയായുള്ള ജറീക്കോ പ്രാര്‍ത്ഥന ഒന്നുമുതല്‍ കണ്‍വന്‍ഷന്‍ നടക്കുന്ന കോളജ് ഗ്രൗണ്ടില്‍ ആരംഭിക്കും. കണ്‍വന്‍ഷന്‍ വോളണ്ടിയേഴ്‌സിനുള്ള ഒരുക്കധ്യാനം മൂന്നിന് അരുണാപുരം സെന്റ് തോമസ് ദൈവാലയത്തില്‍ നടക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?