Follow Us On

20

September

2024

Friday

ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യസാന്നിധ്യം

ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യസാന്നിധ്യം
കാക്കനാട്: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും ഭാരതത്തിന്റെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവീസിങ് പാട്ടീലിന്റെ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഔദ്യോഗിക രംഗത്തെ സൗമ്യസാന്നിധ്യമായിരുന്നു എന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. അദ്ദേഹത്തിന്റെ  നിര്യാണത്തില്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുശോചനം രേഖപ്പെടുത്തി.
മികച്ച ഉദ്യോഗസ്ഥനും ധിഷണാ ശാലിയും സീറോ മലബാര്‍സഭയുടെ സുഹൃത്തുമായ വ്യക്തിത്വത്തെയാണ് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസിന്റെ വിയോഗത്തിലൂടെ നഷ്ടമായിരി ക്കുന്നത്. കേരളത്തിലെ ക്രിസ്ത്യന്‍ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷനിലും അദ്ദേഹം അംഗമായിരുന്നു. കമ്മീഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ ക്രൈസ്തവ ന്യുനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ ക്കാരിന്റെ മുന്‍പില്‍ എത്തിക്കുന്നതില്‍ അദ്ദേഹം ആത്മാ ര്‍ത്ഥമായ പരിശ്രമം കാഴ്ചവച്ചതായും പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ അനുസ്മരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?