Follow Us On

23

December

2024

Monday

വിയറ്റ്‌നാമിൽ ജയിലിൽ കഴിയുന്ന ക്രൈസ്തവര്‍ക്ക് മനുഷ്യാവകാശ പുരസ്കാരം

വിയറ്റ്‌നാമിൽ ജയിലിൽ കഴിയുന്ന ക്രൈസ്തവര്‍ക്ക് മനുഷ്യാവകാശ പുരസ്കാരം

ഹെനോയ്: വിയറ്റ്‌നാമിൽ ജയിലിൽ കഴിയുന്ന രണ്ട് ക്രൈസ്തവര്‍ക്ക് വിയറ്റ്‌നാമിലെ ഉന്നത മനുഷ്യാവകാശ പുരസ്കാരം. ‘വിയറ്റ്‌നാം ഹ്യൂമന്‍ റൈറ്റ്സ് നെറ്റ്‌വര്‍ക്ക്’’ എന്ന മനുഷ്യാവകാശ സംഘടനയുടെ അവാർഡിനാണ്‌ തടവില്‍ കഴിയുന്ന ട്രാന്‍ വാന്‍ ബാങ്ങും, വൈ വോ നിയുമാണ്‌  അര്‍ഹരായിരിക്കുന്നത്. വിയറ്റ്‌നാമീസ് പൗരന്‍മാര്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടും അവാർഡ് പ്രഖ്യാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മതപീഡനം അവസാനിപ്പിക്കാനും, കമ്മ്യൂണിസ്റ്റുകള്‍ കൈവശപ്പെടുത്തിയ തങ്ങളുടെ പൂര്‍വ്വിക സ്വത്ത് മടക്കിക്കിട്ടുന്നതിനും, വംശീയ മതന്യൂനപക്ഷ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിനും വേണ്ടി നടത്തിയ വിവിധ പോരാട്ടങ്ങളുടെ പേരില്‍ നിരവധി പ്രാവശ്യം  അറസ്റ്റിലായിട്ടുള്ള ട്രാന്‍ വാന്‍ ബാങ്ങിനെ 2023 മെയ് മാസത്തിലാണ് 8 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചത്.. ‘സത്യവും നീതിയും സംരക്ഷിക്കുന്നതിനായി കുരിശു ചുമക്കുന്ന വ്യക്തിയായി ദൈവം എന്നെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ഞാന്‍ ദൈവഹിതം അനുസരിക്കും’ എന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിനെതിരെ കുപ്രചാരണം നടത്തിയെന്ന ആരോപണത്തെ നേരിട്ടശേഷം ബാങ്ങ് കുറിച്ചത്.
ഭരണകൂടത്തിന്റെ താല്‍പര്യങ്ങളും, സംഘടനകളുടെയും വ്യക്തികളുടെയും നിയമാനുസൃത അവകാശങ്ങളും തടയുവാനായി ജനാധിപത്യ അവകാശം ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് വൈ വോ നിയെ ഇക്കഴിഞ്ഞ മെയ് മാസത്തില്‍ നാല് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ശിക്ഷ വിധിക്കുമ്പോള്‍ അദ്ദേഹം ‘ദൈവത്തിന് നന്ദി’ എന്നാണ് പറഞ്ഞതെന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തിയിരിന്നു.  ഒരു രാത്രിയും ഒരു പകലും മുഴുവനും അദ്ദേഹം തന്റെ സഭക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു. ആകെ ജനസംഖ്യയുടെ 8.5% മാത്രമാണ് വിയറ്റ്നാമിലെ ക്രൈസ്തവര്‍. രാജ്യം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കിരാത ഭരണത്തില്‍ വിയറ്റ്നാം ക്രൈസ്തവര്‍ വലിയ രീതിയിലുള്ള പീഡനങ്ങളാണ് അനുഭവിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?