Follow Us On

24

November

2024

Sunday

മോണ്‍. ആന്റണി കൊഴുവനാല്‍ നിര്യാതനായി

മോണ്‍. ആന്റണി കൊഴുവനാല്‍ നിര്യാതനായി
താമരശേരി: താമരശേരി രൂപതാ വൈദികനും പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനുമയിരുന്ന മോണ്‍. ഡോ. ആന്റണി കൊഴുവനാല്‍ (79) നിര്യാതനായി. കര്‍ഷകരുടെ ഏറ്റവം വലിയ സംഘടനയായ ഇന്‍ഫാമിന്റെ ആരംഭകനും നിലവില്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കൊക്കോക്കോള, പാമോയില്‍ എന്നിവയുടെ ബഹിഷ്‌കരണവുമായി ബന്ധപ്പെട്ട് നിരവധി സമരങ്ങള്‍ക്ക് ആന്റണിയച്ചന്‍ നേതൃത്വം നല്‍കി. പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ആരംഭകാലം മുതല്‍ അതിന്റെ ചെയര്‍മാനായിരുന്നു.
താമരശേരി രൂപതയുടെ അജപാലന കേന്ദ്രമായ മേരിക്കുന്ന് പിഎംഒസിയുടെയും അശരണര്‍ക്കും ആലംബഹീനര്‍ക്കും ആശ്രയമായ കരുണാഭവന്റെയും ഉന്നത വിദ്യാഭ്യാസ പരിശീലനകേന്ദ്രമായ സ്റ്റാര്‍ട്ടിന്റെയും ആരംഭകനും ആദ്യ ഡയറക്ടറും ആയിരുന്നു. സീറോ മലബാര്‍ ലിറ്റര്‍ജി കമ്മിറ്റിയംഗവും സീറോ മലബാര്‍ ലിറ്റര്‍ജി റിസര്‍ച്ച് അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെ ജേര്‍ണലായ മതവും ചിന്തയും എന്ന പ്രസിദ്ധീകരണത്തിന്റെ ആരംഭ എഡിറ്റര്‍ ആയിരുന്നു.
കത്തോലിക്കാ സഭയ്ക്ക് നല്‍കിയ വിലപ്പെട്ട സേവനങ്ങള്‍ മാനിച്ച് 2017 ഏപ്രില്‍ 29 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ‘ചാപ്ലയിന്‍ ഓഫ് ഹിസ് ഹോളിനസ്’ എന്ന സ്ഥാനം നല്‍കി ഫാ. ആന്റണി കൊഴുവനാലിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തി. മിഷന്‍ലീഗ് പുരസ്‌കാരം, കോഴിക്കോട് കോര്‍പറേഷന്റെ മംഗളപത്രം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.
ഭൗതികശരീരം ഇന്ന് (ഡിസംബര്‍ 7) ഒരുമണിവരെ ഈരൂടുള്ള വിയാനി വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കൂരാച്ചുണ്ടിലുള്ള ജ്യേഷ്ഠസഹോദര പുത്രനായ സജി കൊഴുവനാലിന്റെ ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരകര്‍മങ്ങള്‍ വെള്ളിയാഴ്ച (ഡിസംബര്‍ 8) രാവിലെ ഒമ്പതുമണിക്ക് ഭവനത്തില്‍ ആരംഭിച്ച്, പത്തിന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ കാര്‍മികത്വത്തില്‍ നടക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?