Follow Us On

04

June

2025

Wednesday

രക്തം ദാനംചെയ്ത് പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ അനുസ്മരണം നടത്തി

രക്തം ദാനംചെയ്ത് പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ അനുസ്മരണം നടത്തി
തൃശൂര്‍: പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ ചിറമേല്‍ സിഎംഐ യുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് അമല മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും നഴ്സുമാരും സ്റ്റാഫ് അംഗങ്ങളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 70 പേര്‍ രക്തദാനം നടത്തി. രാവിലെ നടന്ന സമ്മേളനം സീനിയര്‍ എഞ്ചിനീയറും ഗബ്രിയേലച്ചന്റെ ശിഷ്യനുമായ ആര്‍.ക്കെ രവി ഉദ്ഘാടനം ചെയ്തു.
അമല മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി സിഎംഐ, ബ്ലഡ് സെന്റര്‍ മേധാവി ഡോ. വിനു വിബിന്‍, എച്ച്ഡിഎഫ്‌സി ബാങ്ക് ഡെപ്യൂട്ടി മാനേജര്‍ അജിതന്‍ പി, സിസ്റ്റര്‍ എലിസബത്ത് എസ്. എച്ച്, ഫാ. ഗബ്രിയേലിന്റെ കുടുംബാഗം ഗബ്രിയേല്‍ ചിറമേല്‍, സിസ്റ്റര്‍ ആതിര എസ്‌സിവി എന്നിവര്‍ പ്രസംഗിച്ചു.
അമല സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മിനി എസ്‌സിവി രക്തദാതാക്കളുടെ പേരുവിവരങ്ങള്‍ അടങ്ങിയ ഹാന്‍ഡ് ബുക്ക്  പ്രകാശനം ചെയ്തു. തൃശൂര്‍  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ നടത്തിയ 35 ക്യാമ്പ് സംഘാടകരെയും നേതൃത്വം നല്‍കിയ ജോബിന്‍, സൗമ്യ, ഡോ. വിനു വിപിന്‍, സിസ്റ്റര്‍ എലിസബത്ത് എസ്എച്ച് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.
അമല ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പുകള്‍  നടത്തിയതിലൂടെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒക്ടോബര്‍ മാസത്തില്‍ 1500 രോഗികള്‍ക്ക് ക്യാമ്പുകളില്‍ നിന്നും ലഭിച്ച രക്തം നല്‍കാന്‍ സാധിച്ചെന്ന്  ഡോ. വിനു വിപിന്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?