Follow Us On

16

January

2025

Thursday

കെആര്‍എല്‍സിസി ജനജാഗരം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത്

കെആര്‍എല്‍സിസി ജനജാഗരം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത്

കൊച്ചി: ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കെആര്‍എല്‍സിസിയുടെ ആ ഭിമുഖ്യത്തില്‍ എല്ലാ ലത്തീന്‍ രൂപതകളിലും സംഘടിപ്പിച്ച ജനജാഗരം ബോധനപരിപാടിയുടെ സമാപനം ഡിസംബര്‍ 17-ന് തിരുവനന്തപുരത്ത് നടക്കും. നവംബര്‍ നാലിന് കോഴിക്കോട് രൂപതയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലാണ് ജനജാഗരം ഉദ്ഘാടനം ചെയ്യപ്പെട്ടത്.

17-ന് തിരുവനന്തപുരം വലിയവേളി പാരീഷ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം തിരുവനന്തപുരം അതിരൂപത മെത്രാ പ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം അതിരൂപതയുടെ സഹായമെത്രാനും കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറലുമായ ബിഷപ് ഡോ. ക്രിസ്തുദാസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. കെആര്‍എല്‍സിസി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ ആമുഖ പ്രസംഗവും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണവും നടത്തും. സമുദ്ര ഗവേഷകനായ ഡോ. ജോണ്‍സണ്‍ ജാമെന്റ, തിരുവനന്തപുരം അതിരൂപത സാമൂഹ്യ ശുശ്രൂഷ ഡയറക്ടര്‍ ഫാ. ആഷ്‌ലിന്‍ ജോസ് എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തും. കെഎല്‍സിഎ അതിരൂപതാ പ്രസിഡന്റ് പാട്രിക് മൈക്കിള്‍, കെഎല്‍സിഡബ്ലിയുഎ അതി രൂപതാ പ്രസിഡന്റ് ജോളി പത്രോസ് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തും.

തിരുവനന്തപുരത്തെ തീരശോഷണത്തിന്റെ കാരണങ്ങളെപ്പറ്റി ജനകീയ പ്രതിരോധ സമിതി നടത്തിയ റിപ്പോര്‍ട്ട് പ്രസിദ്ധ പ്പെടുത്തിയ വെബ്‌സൈറ്റ് ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ പ്രകാശനം ചെയ്യും. വികാരി ജനറല്‍ ഫാ. യൂജിന്‍ എച്ച് പെരേര വെബ്‌സൈറ്റ് പരിചയപ്പെടുത്തും. തിരുവനന്തപുരം അതിരൂപത ശുശ്രൂഷ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഡോ. ലോറന്‍സ് കുലാസ്, വലിയതുറ ഫൊറോന വികാരി ഫാ. ഹൈസിന്ത് എം. നായകം, കെസിവൈഎം അതിരൂപതാ ജനറല്‍ സെക്രട്ടറി പ്രീതി എഫ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഇഗ്‌നേഷ്യസ് തോമസ് എന്നിവര്‍ പ്രസംഗിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?