കൊച്ചി: എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തില്‍ ആധുനിക സാങ്കേതിക കാഴ്ചപ്പാടോടുകൂടിയ സിലബസ് പരിഷ്‌കരണങ്ങളും പുതുതലമുറയ്ക്ക് രാജ്യാന്തര തൊഴില്‍ സാധ്യത നല്‍കുന്ന നൂതന കോഴ്‌സുകളും ആരംഭിക്കണമെന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍.
കൊച്ചി ആല്‍ബര്‍ട്ടെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ ചേര്‍ന്ന കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നേതൃസമ്മേളനം സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പ്രവര്‍ത്തന രൂപരേഖ തയാറാക്കി.
പ്രമുഖ റാങ്കിംഗുള്ള രാജ്യാന്തര യൂണിവേഴ്‌സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. എഞ്ചിനീയറിംഗ് കോളജുകള്‍ എഞ്ചിനീയറിംഗ് സിറ്റികളും വ്യവസായ സാങ്കേതിക ഹബ്ബുകളുമാക്കി ഗവേഷണങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന പ്രക്രിയ ശക്തിപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയാറാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റന്‍ വിഷയാവതരണവും നടത്തി. വൈസ്പ്രസിഡന്റ് ഫാ. ജോണ്‍ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ട്രഷറര്‍ ഫാ. റോയി വടക്കന്‍, മോണ്‍. തോമസ് കാക്കശേരി, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. പോള്‍ പറത്താഴ, ഫാ.മാത്യു കൂരംകുഴ, ഫാ.ജസ്റ്റിന്‍ ആലുങ്കല്‍, ഫാ .ആന്റോ ചുങ്കത്ത്, ഫാ.എ.ആര്‍ ജോണ്‍, ഫാ. ബഞ്ചമിന്‍ പള്ളിയാടിയില്‍, ഫാ. ലാസര്‍ വരമ്പകത്ത് ഫാ.ഡേവിസ് നെറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *