Follow Us On

20

September

2024

Friday

ലത്തീന്‍ കത്തോലിക്കര്‍ക്ക് നീതി നിഷേധിക്കുന്നു

ലത്തീന്‍ കത്തോലിക്കര്‍ക്ക് നീതി നിഷേധിക്കുന്നു
തിരുവനന്തപുരം: പിന്നാക്ക വിഭാഗമായ ലത്തീന്‍ കത്തോലിക്കര്‍ക്ക് സാമൂഹിക നീതിയും സാമാന്യനീതിയും നിഷേധിക്കപ്പെടുകയാണെന്ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ. കേരളത്തിലെ 12 ലത്തീന്‍ കത്തോലിക്കാ രൂപതകള്‍ ചേര്‍ന്ന് നടത്തിയ ജനജാഗരം ബോധന പരിപാടിയുടെ സമാപന സമ്മേളനം വലിയവേളിയില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തിന്റെ ഒട്ടേറെ ജീവല്‍ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി സമര്‍പ്പിച്ചിട്ടുണ്ടെങ്കി ലും അവയൊന്നും അര്‍ഹിക്കുന്ന ഗൗരവത്തോടെ നിലവിലെ സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി ക്കൊണ്ടിരിക്കുന്ന തീരനിയന്ത്രണങ്ങള്‍, ധാതുലവണങ്ങളുടെ ഖനനാനുമതി, സാഗര്‍മാല പദ്ധതി തുടങ്ങിയവ ആശങ്ക യോടെയാണ് തിരദേശജനത കാണുന്നതെന്നും ആര്‍ച്ചുബിഷപ് നെറ്റോ പറഞ്ഞു. വിഴിഞ്ഞം സമര നാള്‍വഴികളും തുറമുഖാഘാത പഠന റിപ്പോര്‍ട്ടും അടങ്ങിയ വെബ്‌സൈറ്റ് മോണ്‍. യൂജിന്‍ എച്ച് പെരേര സദസിനു പരിചയപ്പെടുത്തി.
സഹായ മെത്രാന്‍ ഡോ. കിസ്തുദാസ് അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി ജനറല്‍  സെക്രട്ടറി ഫാ. തോമസ് തറയില്‍, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, ഡോ. ജോണ്‍സന്‍ ജാമെന്റ്, ഫാ. ആഷ്‌ലിന്‍ ജോസ്, ഫാ. ഹൈസന്ത് നായകം, ഫാ. ലെനിന്‍ ഫെര്‍ണാണ്ടസ്, ഡോ. ലോറെന്‍സ് കുലാസ്, പാട്രിക് മൈക്കിള്‍ തുടങ്ങിയവര്‍  പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?