Follow Us On

27

July

2024

Saturday

‘ഇന്ത്യയില്‍ ദിവസേന രണ്ട് ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെടുന്നു’

‘ഇന്ത്യയില്‍ ദിവസേന രണ്ട്  ക്രിസ്ത്യാനികളെങ്കിലും  ആക്രമിക്കപ്പെടുന്നു’

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദിവസേന രണ്ട് ക്രിസ്ത്യാനികളെങ്കിലും ആക്രമിക്കപ്പെടുന്നുവെന്ന് എക്യുമെനിക്കല്‍ ഗ്രൂപ്പായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറത്തിന്റെ റിപ്പോര്‍ട്ട്. ‘2014 മുതല്‍ നമ്മുടെ രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അക്രമങ്ങള്‍ കുത്തനെ വര്‍ധിച്ചുവരുന്നത് ഒരു വസ്തുതയാണ്. വേള്‍ഡ് വാച്ചിന്റെ ഓപ്പണ്‍ ഡോര്‍സ് ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്ന ഏറ്റവും മോശമായ പതിനൊന്നാമത്തെ രാജ്യമായി ഇന്ത്യയെ വിലയിരുത്തുന്നു.’ പ്രസ്താവനയില്‍ ഫോറം കണ്‍വീനര്‍ എ.സി. മൈക്കിള്‍ ചൂണ്ടിക്കാട്ടി.

2015 ജനുവരി 19 ന് ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ സേവനം (18002084545) സ്ഥാപിച്ച ഫോറത്തിന് ഈ വര്‍ഷം നവംബര്‍ വരെ 23 സംസ്ഥാനങ്ങളില്‍ നിന്ന് ക്രിസ്ത്യാനികള്‍ക്കെതിരായ 687 അക്രമ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. അതില്‍ 531 സംഭവങ്ങളും നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലായി നടന്നതാണ്. ഉത്തര്‍പ്രദേശ്-287, ഛത്തീസ്ഗഡ്-148, ജാര്‍ഖണ്ഡ്-49, ഹരിയാന-47 എന്നിങ്ങനെയാണ് ആക്രമങ്ങളുടെ എണ്ണം.

ബാക്കിയുള്ളവ മധ്യപ്രദേശില്‍ 35, കര്‍ണാടകയില്‍ 21, പഞ്ചാബില്‍ 18, ബിഹാറില്‍ 14, ഗുജറാത്ത്, തമിഴ്‌നാട്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ 8 വീതവും രാജസ്ഥാനിലും ഒഡീഷ 7 വീതവും ഡല്‍ഹിയിലും മഹാരാഷ്ട്രയിലും 6 വീതവും ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ 4 വീതവും അസമില്‍ 2, ആന്ധ്രാപ്രദേശ്, ഗോവ, ചണ്ഡീഗഡ്, ദാമന്‍ & ദിയു എന്നിവിടങ്ങളില്‍ 1 വീതവും സംഭവങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഇന്ത്യയില്‍ ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മിക്കവാറും എല്ലാ സംഭവങ്ങളിലും, മതതീവ്രവാദികള്‍ ഉള്‍പ്പെടുന്ന ജനക്കൂട്ടം നിര്‍ബന്ധിത മതപരിവര്‍ത്തനം വ്യാജമായി ആരോപിച്ച് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ കയറുകയോ വ്യക്തികളെ വളയുകയോ ചെയ്യുന്നതാണ് പതിവ്. പിന്നീട് ആളുകളെ ഭീഷണിപ്പെടുത്തുകയോ ശാരീരികമായി ആക്രമിക്കുകയോ ചെയ്ത ശേഷം പോലീസിന് കൈമാറും.

പലപ്പോഴും പോലീസ് സ്റ്റേഷനുകള്‍ക്ക് പുറത്ത് വര്‍ഗീയ മുദ്രാവാക്യം വിളിക്കും. എന്നാല്‍ അവിടെയും പോലീസ് നിശബ്ദ കാഴ്ചക്കാരായി നില്‍ക്കുന്ന ദുരവസ്ഥയാണ്.’ ഫോറം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
175 പേര്‍ കൊല്ലപ്പെടുകയും 1000 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത മണിപ്പൂരില്‍ ഈ വര്‍ഷം നടന്ന അക്രമങ്ങള്‍ ഏറ്റവും ഭയാനകമാണ്. 5,000 ലധികം തീവെപ്പുകളും 254 ദൈവാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ‘ആക്രമങ്ങളെ അന്താരാഷ്ട്രതലത്തില്‍ അപലപിച്ചിട്ടും, ദേശീയ സംസ്ഥാന സര്‍ക്കാരുകള്‍ നീതി ഉറപ്പാക്കാന്‍ കാര്യമായൊന്നും ചെയ്തിട്ടില്ല,’ ഫോറം വിലയിരുത്തി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?