Follow Us On

24

November

2024

Sunday

യഥാര്‍ത്ഥ ചരിത്രം ഗവേഷണം നടത്തി എഴുതണം

യഥാര്‍ത്ഥ ചരിത്രം ഗവേഷണം നടത്തി എഴുതണം
കൊച്ചി: ഭാവനയില്‍ മെനഞ്ഞെടുക്കാത്ത യഥാര്‍ത്ഥ കേരള സഭാ-സമുദായ ചരിത്രം ഗവേഷണം നടത്തി എഴുതപ്പെടണമെന്ന്  കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍ ചെയര്‍മാനും കണ്ണൂര്‍ ബിഷപുമായ ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ (കെഎല്‍സിഎച്ച്എ) സംസ്ഥാന വാര്‍ഷിക സമ്മേളനം എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ മരിയസദന്‍ ഓഡിറ്റോറി യത്തില്‍  ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോടെങ്കിലും വിരോധം തീര്‍ക്കുന്ന തരത്തിലോ, സത്യം തമസ്‌കരിക്കപ്പെടും വിധമോ അല്ല ചരിത്ര രചന നടത്തേണ്ടത്. രേഖകളും വസ്തുതകളും വേണ്ടവിധം പഠിച്ചും ന്യൂനതകള്‍ പരിഹരിച്ചും ചരിത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരി ക്കണം. സഭാ ചരിത്രരചനയില്‍  സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍  കെഎല്‍സിഎച്ച്എപോലുള്ള സംഘടനകള്‍ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
നിയമാവലി ഭേദഗതി സംബന്ധിച്ച ചര്‍ച്ചകളില്‍ ഷാജി ജോര്‍ജ്, ജോസഫ് ജൂഡ്, അഡ്വ. ഷെറി ജെ. തോമസ്,  പ്രഫ. ഇഗ്‌നേഷ്യസ് ഗോണ്‍സാല്‍വസ്, റവ.ഡോ. വി.പി ജോസഫ് വലിയവീട്ടില്‍, ആന്റണി പുത്തൂര്‍, അഡ്വ. ജസ്റ്റിന്‍ കരിപ്പാട്ട്, അഡ്വ. ക്രിസ്റ്റഫര്‍ വാലന്‍ന്റൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ വിവിധ റോമന്‍ കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?