കൊച്ചി: മദര്‍ എലിശ്വയുടെ ധന്യപദവി പ്രഖ്യാ പനത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാ ദിവ്യബലി ജനുവരി ആറിന് വൈകുന്നേരം 4.30ന് വരാപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് അങ്കണത്തില്‍ നടക്കും. വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ എട്ട് മെത്രാന്മാരും 100 ഓളം വൈദികരും സഹകാര്‍മ്മികരാകും. തിരുവനന്തപുരം അതി രൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റൊ ധന്യ മദര്‍ ഏലീശ്വയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യും.
സ്ത്രീശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന വനിതയ്ക്കുള്ള അവാര്‍ഡ് ദാനവും മദര്‍ ഏലീശ്വയുടെ വീരോചിത സുകൃതജീവിതത്തെക്കുറിച്ച് സിസ്റ്റര്‍ ഡോ. സൂസി കിണറ്റിങ്കല്‍ എഴുതിയ ധന്യ മദര്‍ ഏലീശ്വ പുണ്യസരണിയുടെ അനശ്വരപ്രയാണം എന്ന പുസ്തകവും സിസ്റ്റര്‍ ശോബിത എഡിറ്റ് ചെയ്തിരിക്കുന്ന Mother Eliswa, A Sublime Initiator of the Synodal LÈng എന്ന പുസ്തകവും പ്രകാശനം ചെയ്യും.
മദര്‍ ഏലീശ്വയുടെ ജന്മസ്ഥലമായ ഓച്ചന്തുരുത്തില്‍ നിന്നും രാവിലെ 7.30 ന് ആരംഭിക്കുന്ന ഛായാചിത്ര പ്രയാണത്തോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങുന്നത്. ഓച്ചന്തുരുത്ത് കരിശിങ്കല്‍ പള്ളിയങ്കണത്തില്‍, വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഛായാചിത്രപ്രയാണം ഫഌഗ് ഓഫ് ചെയ്യും. മദര്‍ ഏലീശ്വയുടെ സന്ന്യാസിനീ സഭാസ്ഥാപനത്തിന് വേദിയായ കൂനമ്മാവിലെ ദേവാലയാങ്കണത്തില്‍ ഛായാചിത്രത്തിന് വരവേല്പ്പ് നല്‍്കിയതിനു ശേഷം ദീപശിഖ പ്രയാണം മദര്‍ ഏലീശ്വയുടെ കബറിടം സ്ഥിതി ചെയ്യുന്നതും കൃതജ്ഞതാ ദിവ്യബലിയ്ക്ക് വേദിയൊരുങ്ങിയിരിക്കുന്നതുമായ വരാപ്പുഴ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് അങ്കണത്തിലേക്ക് എത്തും.
Leave a Comment
Your email address will not be published. Required fields are marked with *