Follow Us On

20

September

2024

Friday

പുതിയ നേതൃത്വത്തിനായി പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍

പുതിയ നേതൃത്വത്തിനായി പ്രാര്‍ത്ഥനയോടെ വിശ്വാസികള്‍
കൊച്ചി: സീറോമലബാര്‍ സഭയുടെ 32-ാമത് സിനഡിന്റെ ഒന്നാം സമ്മേളനം ഇന്നു തുടങ്ങും. സഭയുടെ കേന്ദ്രകാര്യാലമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സഭാ സിനഡ് 13-ന് സമാപിക്കും.  പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുക്കുകയെന്ന ഏക ദൗത്യമാണ് ഈ സിനഡ് സമ്മേളനത്തിനുള്ളതെന്ന് സീറോ മലബാര്‍ സഭാ അഡ്മിനിട്രേറ്റര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.  മറ്റു വിഷയങ്ങള്‍ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ സ്ഥാനാരോഹണത്തിനുശേഷം ചര്‍ച്ചചെയ്യും.
 സഭയെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയെ മേജര്‍ ആര്‍ച്ചുബിഷപായി ലഭിക്കുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് അഡ്മിനിട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആഹ്വാനം ചെയ്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?