കാക്കനാട്: സീറോമലബാര്‍സഭയുടെ ആസ്ഥാനകാര്യാലയം സ്ഥിതിചെയ്യുന്ന കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ പ്രവര്‍ത്തിച്ചുവരുന്ന ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിനായി പണികഴിപ്പിച്ച പുതിയ ഓഫീസ് സമുച്ചയത്തിന്റെ വെഞ്ച രിപ്പുകര്മ്മം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. സീറോമലബാര്‍സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസ് പൊരുന്നേടം, കൂരിയായിലെ വൈദികരും സിസ്റ്റേഴ്സും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ച് മ്യൂസിയം, ലൈബ്രറി, കോണ്‍ഫ്രന്‍സ് ഹാള്‍, ബുക്ക് സ്റ്റാള്‍ എന്നിവ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ ഹെറിറ്റേജ് & റിസേര്‍ച്ച് സെന്റര്‍ എന്ന പേരില്‍ ഈ ഗവേഷണകേന്ദ്രം അറിയപ്പെടാന്‍ തുടങ്ങും. ചടങ്ങില്‍ ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോജി കല്ലിങ്ങല്‍, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോസഫ് തോലാനിക്കല്‍, സെക്രട്ടറി സിസ്റ്റര്‍ ലിന്‍സി എംഎസ്എംഐ എന്നിവര്‍ നേതൃത്വം നല്കി.
Leave a Comment
Your email address will not be published. Required fields are marked with *