Follow Us On

16

January

2025

Thursday

മെത്രാഭിഷേകം; ഗായകസംഘത്തെ ജെറി അമല്‍ദേവും ഫാ.വില്ല്യം നെല്ലിക്കലും നയിക്കും

മെത്രാഭിഷേകം; ഗായകസംഘത്തെ ജെറി അമല്‍ദേവും ഫാ.വില്ല്യം നെല്ലിക്കലും നയിക്കും
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ 20-ന് നടക്കുന്ന മെത്രാഭിഷേകത്തിനുള്ള ഗായകസംഘത്തെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവും ഫാ. വില്യം നെല്ലിക്കലും നയിക്കും. രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നായി നൂറു പേരാണ് ഇതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ്  കത്തീഡ്രല്‍ പാരിഷ് ഹാളില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
‘വരുന്നു ഞാന്‍ പിതാവേ നിന്‍ തിരുവുള്ളം നിറവേറ്റാന്‍’ എന്ന ഫാ. ജോസഫ് മനക്കില്‍ രചിച്ച് ജെറി അമല്‍ദേവ് ഈണം നല്‍കിയ ഗാനമാണ് പ്രവേശന ഗാനം. ‘കാല്‍വരിക്കുന്നിന്‍ നിഴലില്‍  കത്തും ദീപ സന്നിധില്‍ ‘എന്നു തുടങ്ങുന്ന ഫാ. മൈക്കിള്‍ പനച്ചിക്കല്‍ എഴുതി ജെറി അമല്‍ദേവ് ചിട്ടപ്പെടുത്തിയ ഗാനമാണ് കാഴ്ചവയ്പ്പു ഗാനം.  ‘വാവയേശുനാഥ  വാവ സ്‌നേഹ നാഥ’എന്ന കോട്ടപ്പുറത്തിന്റെ പുത്രന്‍ യശ:ശരീരനായ ഫാ.ജേക്കബ് കല്ലറക്കല്‍ രചിച്ച് ഈണം പകര്‍ന്ന ഗാനവും  ‘ദിവ്യസക്രാരിയില്‍ കൂദാശയില്‍’ എന്നാരംഭിക്കുന്ന ഫാ.ജോസഫ് മനക്കില്‍ രചിച്ച് ഫ്രാന്‍സിസ് മനക്കില്‍ ഈണം നല്‍കിയ ഗാനവുമാണ് ദിവ്യകാരുണ്യഗീതങ്ങള്‍. വിശുദ്ധ ബര്‍ണാര്‍ ഡിന്റെ ‘എത്രയും ദയയുള്ള മാതാവേ’ എന്ന പ്രാര്‍ത്ഥനയുടെ ഗാനരൂപമായ ഫാ. ജോസഫ് മനക്കില്‍ രചിച്ച് ജെറി അമല്‍ദേവ് ചിട്ടപ്പെടുത്തിയ ഗാനമാണ് മരിയ ഗീതിയായി ആലപിക്കുക.
20-ന് വൈകുന്നേരം മൂന്നിന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാഭിഷേക കര്‍മ്മങ്ങളുടെ മുഖ്യകാര്‍മികനാകും. ആര്‍ച്ചുബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യ സഹകാര്‍മ്മികരായിരിക്കും. കെആര്‍എല്‍സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രവചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും. ആയിരങ്ങള്‍ പങ്കെടുക്കും.
ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും. എറണാകുളം – അങ്കമാലി  അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയായിരിക്കും. ബെന്നി ബഹനാന്‍ എംപി, ഹൈബി ഈഡന്‍ എംപി, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ , ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എംഎല്‍എ ,കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , വൈദീക പ്രതിനിധി ഫാ.ജോഷി കല്ലറക്കല്‍, സന്യസ്ത പ്രതിനിധി സിസ്റ്റര്‍ ജിജി പുല്ലയില്‍, കെആര്‍എല്‍സിസി സെക്രട്ടറി പി.ജെ.  തോമസ്, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി എന്നിവര്‍ പ്രസംഗിക്കും .
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?