ഭോപ്പാല്‍: കള്ളക്കേസില്‍ കുടുക്കി മധ്യപ്രദേശില്‍ മലയാളി വൈദികനെ ജയിലിലടച്ചു. കത്തോലിക്ക വൈദികരുടെ മേല്‍നോട്ടത്തില്‍ ഭോപ്പാല്‍ ജില്ലയിലെ താരാസേവാനിയ ഗ്രാമത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന ‘ആഞ്ചല്‍’ ഹോസ്റ്റലിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തുകയും അതേതുടര്‍ന്ന് സ്ഥാപനത്തിന്റെ ഡയറക്ടറും മലയാളിയുമായ ഫാ. അനില്‍ മാത്യു സിഎംഐയെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു. അദ്ദേഹമിപ്പോള്‍ റിമാന്റിലാണ്. ഹോസ്റ്റലുമായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാന രഹിതമാണെന്ന് സിഎംഐ ഭോപ്പാല്‍ സെന്റ് പോള്‍ പ്രൊവിന്‍ഷ്യല്‍ ഫാ. സിറിള്‍ കുറ്റിയാനിക്കല്‍ സിഎംഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
15 വര്‍ഷമായി ഭോപ്പാലിലും സമീപ ജില്ലകളിലുമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെയും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ സഞ്ജീവിനി സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആഞ്ചല്‍ ഹോസ്റ്റല്‍. ജനുവരി നാലിന് ഇവിടെയെത്തിയ ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍), സിഡബ്ല്യുസി ടീം അംഗങ്ങള്‍ ഹോസ്റ്ററലിലെ രേഖകള്‍ ബലമായി പിടിച്ചെടുക്കുകയും സ്ഥാപനത്തിന്റെ സല്‍പ്പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജ ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ കൂടെ പ്രചരിപ്പിക്കു കയുമായിരുന്നു എന്ന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇവിടെ നിന്ന് 26 കുട്ടികള്‍ കാണാതായി എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. നടപ്പുവര്‍ഷത്തെ രജിസ്റ്റര്‍ പരിശോധിക്കാതെ ഇതുവരെ ഈ ഹോസ്റ്റലില്‍ പഠിച്ച എല്ലാവരുടെയും വിവരങ്ങള്‍ പരിശോധിച്ചാണ് ആരോപണം ഉന്നയിച്ചത്. കാണാതായെന്ന് പറയപ്പെടുന്ന കുട്ടികള്‍ മാതാപിതാ ക്കളോടൊപ്പം കഴിയുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ചില്‍ഡ്രസ് ഹോം അല്ലാത്തതിനാല്‍ ഹോസ്റ്റലിന് ദേശീയ ബാലാവകാശ കമ്മീഷന്റെ അനുമതി ആവശ്യമില്ലെന്നും പ്രചരിപ്പി ക്കപ്പെട്ടതുപോലെ ഇവിടുത്തെ കുട്ടികളെ ക്രൈസ്തവ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ മാനേജ്മെന്റ് ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഫാ. സിറിള്‍ വ്യക്തമാക്കി. ഹോസ്റ്റലില്‍നിന്നും വീട്ടിലേക്കുപോയ ചില കുട്ടികളെകൊണ്ട് മതം മാറാന്‍ സമ്മര്‍ദ്ദമുണ്ടായി എന്ന് പറയിപ്പിക്കാനുള്ള ശ്രമങ്ങളും നിലവില്‍ നടക്കുന്നതായി അറിയുന്നു. ഈ പ്രത്യേക സാഹര്യത്തില്‍ റിമാന്‍ഡിലായിരിക്കുന്ന ഫാ. അനില്‍ മാത്യുവിനെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും പ്രശ്‌നത്തില്‍ ദൈവത്തിന്റെ ഇടപെടലുണ്ടാകുന്നതിനുമായി പ്രാര്‍ത്ഥിക്കണമെന്നും ഫാ. സിറിള്‍ കുറ്റിയാനിക്കല്‍ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *