Follow Us On

16

January

2025

Thursday

ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനോരോഹണം നടന്നു

ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനോരോഹണം നടന്നു
പിറവം: മലങ്കര കത്തോലിക്കാ സഭയുടെ പൂനാ-കട്കി സെന്റ് ഏഫ്രം ഭദ്രാസനത്തിന്റെ ബിഷപ്പായി നിയമിതനായ ഡോ. മത്തായി കടവിലിന്റെ റമ്പാന്‍ സ്ഥാനാരോഹണ ശുശ്രൂഷ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. മെത്രാഭിഷേകത്തിനു മുന്നോടിയായാണ് റമ്പാന്‍ സ്ഥാനാരോഹണം.
ഡോ. മത്തായി കടവിലിന്റെ മാതൃ ഇടവകയായ പൂതൃക്ക സെന്റ് ജയിംസ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ സഭയിലെ മറ്റു ബിഷപ്പുമാരും വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും പങ്കെടുത്തു. ചടങ്ങിനു മുന്നോടിയായി ഡോ.മത്തായി കടവിലിനു ദൈവാലയാങ്കണത്തില്‍ സ്വീകരണം നല്‍കി.
ആര്‍ച്ചു ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ  മാര്‍ കുര്യന്‍ വയലിങ്കല്‍, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. ആന്റണി മാര്‍ സില്‍വാനോസ്, ഡോ. മാത്യൂസ് മാര്‍ പോളിക്കാര്‍പ്പോസ്, ഡോ. ഏബ്രഹാം മാര്‍ യൂലിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റംം, ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?