Follow Us On

09

June

2025

Monday

കോഴിക്കോട് രൂപതയുടെ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് രൂപതയുടെ  സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോഴിക്കോട് രൂപതയുടെ മാധ്യമ പ്രേക്ഷി തത്വത്തിന്റെ ഭാഗമായി നൂതന സാങ്കേതിക വിദ്യകളോടെ നവീകരിച്ച പാക്‌സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഓഡിയോ വീഡിയോ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. മേരിക്കുന്ന് തേജസ് ബില്‍ഡിംഗിലെ സ്റ്റുഡിയോ കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് വിന്‍സി അലേഷ്യസും ചേര്‍ന്ന് നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
 തേജസ് സ്റ്റുഡിയോയുടെ ആദ്യകാല പ്രവര്‍ത്തകരായ ഫാ. ജോസഫ് നിക്കോളാസ്, സതീഷ് ബാബു, സിസിലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പാക്‌സിന്റെ സിസ്റ്റേഴ്‌സ് മ്യൂസിക് ബാന്‍ഡ്, യൂത്ത് മ്യൂസിക് ബാന്‍ഡ്, ഡാന്‍സ് ഗ്രൂപ്പുകളിലേക്കുള്ള അംഗത്വം നല്‍കല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിച്ചു.
കോഴിക്കോട് രൂപതാ മീഡിയ കമ്മിഷന്‍ ഡയറക്ടര്‍ ഫാ. സൈമണ്‍ പീറ്റര്‍, കോഴിക്കോട് ഫൊറോന വികാരി ഫാ. ജെറോം ചിങ്ങന്തറ, ജെസ്യൂട്ട് മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ. ഇ.പി. മാത്യു,  സിസ്റ്റര്‍ ജൂഡി വര്‍ഗീസ്, സിസ്റ്റര്‍ മരിയ ജെസീന, സിസ്റ്റര്‍ ഫിലോ ജോസഫ്, സിസ്റ്റര്‍ ബി.എസ് പ്രീതി, വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാക്‌സിന്റെ യൂത്ത് മ്യൂസിക് ബാന്‍ഡ്, സിസ്റ്റേഴ്‌സ് മ്യൂസിക് ബാന്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ അരങ്ങേറിയ കലാവിരുന്ന് ചടങ്ങിന് കൂടുതല്‍ മിഴിവേകി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?