Follow Us On

21

October

2024

Monday

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന് 2.30ന്

മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ തട്ടിലിന്റെ സ്ഥാനാരോഹണം ഇന്ന് 2.30ന്
കാക്കനാട്: സീറോമലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ചു ബിഷപായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിന്റെ   സ്ഥാനാരോഹണം ഇന്ന് (ജനുവരി 11-ന്) ഉച്ചകഴിഞ്ഞ് 2. 30-ന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കും. സഭാ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും.
വിശുദ്ധ കുര്‍ബാനയ്ക്ക്  പുതിയ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.  സിനഡ് പിതാക്കന്മാരെല്ലാവരും കൂരിയ വൈദികരും സിസ്റ്റേഴ്‌സും, രൂപതകളില്‍നിന്ന് ക്ഷണിക്കപ്പെട്ടിരിക്കുന്ന വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികളും ഒപ്പം സമര്‍പ്പിത സമൂഹങ്ങളുടെ സുപ്പീരിയര്‍ ജനറല്‍മാരും പങ്കെടുക്കും.
തുടര്‍ന്നുനടക്കുന്ന പൊതുസമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയും ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ. അലക്‌സ് വടക്കുംതലയും ആശംസകള്‍ അര്‍പ്പിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?