Follow Us On

16

January

2025

Thursday

ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍

ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍
കാക്കനാട്: മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ ഷംഷാബാദ് രൂപതാ  അഡ്മിനിസ്‌ട്രേറ്റര്‍. ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തിലാണ് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചത്. 2022 ഒക്ടോബര്‍ 22-ന് ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് എന്ന നിലയില്‍ സേവനം ചെയ്തുവരുകയായിരുന്നു. ഷംഷാബാദ് രൂപതയില്‍ പുതിയ മെത്രാന്‍ സ്ഥാനം ഏറ്റെടുക്കുന്നതുവരെ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്നത് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?