Follow Us On

20

September

2024

Friday

വിജയപുരം രൂപതയുടെ നിയുക്ത സഹായ മെത്രാന് ആശംസകള്‍ നേര്‍ന്ന് മാര്‍ പുളിക്കല്‍

വിജയപുരം രൂപതയുടെ നിയുക്ത സഹായ മെത്രാന് ആശംസകള്‍ നേര്‍ന്ന് മാര്‍ പുളിക്കല്‍
കാഞ്ഞിരപ്പള്ളി: വിജയപുരം രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഡോ. ജസ്റ്റിന്‍ അലക്സാണ്ടര്‍ മഠത്തിപ്പറമ്പിലിന് ആശംസകള്‍ നേര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. നല്ല ഇടയന്‍മാരെ നല്‍കുന്ന ദൈവത്തിന്റെ ദാനമാണ് മോണ്‍. ജസ്റ്റിന്റെ നിയമനം. വിജയപുരം രൂപതയും കാഞ്ഞിരപ്പള്ളി രൂപതയും തമ്മിലുള്ള ഊഷ്മള ബന്ധവും കൂട്ടായ്മയും സ്‌നേഹപൂര്‍വ്വം സ്മരിക്കുന്നു.
പാമ്പനാര്‍ സ്വദേശിയെന്ന നിലയില്‍  കാഞ്ഞിരപ്പള്ളി രൂപതയെ അടുത്തറിയുന്ന മോണ്‍. ജസ്റ്റിന്റെ നിയമനത്തില്‍ സന്തോഷമറിയിക്കുന്നു. ഏല്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം വിശ്വസ്തതയോടെ നിര്‍വഹിക്കുന്ന വിവേകിയും വിശ്വസ്തനുമായ  മോണ്‍സിഞ്ഞോര്‍ ജസ്റ്റിന്റെ അജപാലന തീഷ്ണത വിശാലമായ വിജയപുരം രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക്  കൂടുതല്‍ കരുത്തു പകരും.  കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസി സമൂഹത്തിന്റെ പ്രാര്‍ത്ഥനയും സ്‌നേഹവും മാര്‍ മാത്യു അറയ്ക്കലിനൊപ്പം നേരുന്നതായി മാര്‍ ജോസ് പുളിക്കല്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?