Follow Us On

24

November

2024

Sunday

മദര്‍ തെരേസയുടെ അഗതി മന്ദിരത്തിന് 5.4 കോടി രൂപ പിഴ; പ്രതിഷേധം ഉയരുന്നു

മദര്‍ തെരേസയുടെ അഗതി മന്ദിരത്തിന്  5.4 കോടി രൂപ പിഴ; പ്രതിഷേധം ഉയരുന്നു

ന്യൂഡല്‍ഹി: കേന്ദ്രഭരണപ്രദേശമമായ ചണ്ഡീസ്ഗഢില്‍ മദര്‍ തെരേസയുടെ മിഷനറിമാര്‍ നടത്തുന്ന അഗതിമന്ദിരത്തിന് ബില്‍ഡിംഗ് റൂള്‍സ് തെറ്റിച്ചെന്നാരോപിച്ച് 5.4 കോടി രൂപ പിഴയിട്ടതിനെതിരെ പ്രതിഷേധം ഉയരുന്നു. സിറ്റിയിലെ സെക്ടര്‍ 23-ലുള്ള അഗതിമന്ദിരത്തിനാണ് ബില്‍ഡിംഗിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ചെടികള്‍ നട്ടതിന്റെ പേരില്‍ ഭീമമായ തുക സെന്‍ട്രല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പിഴ വിധിച്ചിട്ടുള്ളത്. ഒക്‌ടോബര്‍ 2020 മുതല്‍ ഓരോ ദിവസവും 53000 രൂപ പിഴയൊടുക്കാനാണ് വിധി. നോട്ടീസ് അനുസരിച്ച് പാര്‍ക്കിംഗ് ഏരിയയിലെ 17700 ഓളം സ്‌ക്വയര്‍ ഫീറ്റ് ലാന്‍ഡ്‌സ്‌കേപ് ചെയ്തിട്ടുള്ളത് നിയമലംഘനമായി ചൂണ്ടിക്കാണിക്കുന്നു. നിയമലംഘനത്തിന് ഓരോ സ്‌ക്വയര്‍ഫീറ്റിനും ഒരു ദിവസം 3 രൂപ വീതം അഗതിമന്ദിരം പിഴനല്‍കണം. 15 ദിവസത്തിനുള്ളില്‍ പിഴയൊടുക്കണമെന്നനും നോട്ടീസിലുണ്ട്.

പാര്‍ക്കിംഗ് ഏരിയയില്‍ ചെറിയ ചെടികള്‍ നടുന്നതും ചെടിച്ചട്ടികള്‍ വെക്കുന്നതും നിയമലംഘനമായി കാണാന്‍ കഴിയില്ലെന്ന് അഗതിമന്ദിരത്തിലെ ഒരു നിത്യസന്ദര്‍ശകനും അഡ്വക്കേറ്റുമായ രാമന്‍ വാലിയ അഭിപ്രായപ്പെട്ടു. അതുകൊണ്ട് അഡ്മിനിസ്‌ട്രേറ്ററോട് ഇടപെടണമെന്നും നോട്ടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1980-ല്‍ സ്ഥാപിതമായ അഗതിമന്ദിരത്തില്‍ 40 അന്തേവാസികളാണ് വസിക്കുന്നത്. മദര്‍ തെരേസ 1977-ല്‍ ഈ മന്ദിരത്തിന് തറക്കല്ലിടുമ്പോള്‍ നല്‍കിയിരുന്ന പേര് ശാന്തിദാന്‍ എന്നായിരുന്നു. 2015 മുതല്‍ ഇവിടെ പുതിയ കുട്ടികളെ സ്വീകരിക്കുന്നില്ല. നിലവിലുണ്ടായിരുന്നവരെ പരിചരിക്കുക മാത്രമെ ചെയ്യുന്നുള്ളു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?