Follow Us On

17

January

2025

Friday

ഭോപ്പാലില്‍ മലയാളി വൈദികന്റെ അറസ്റ്റ് ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

ഭോപ്പാലില്‍ മലയാളി വൈദികന്റെ അറസ്റ്റ് ന്യൂനപക്ഷ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: ഭോപാലില്‍ മലയാളിയായ ഫാ. അനില്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ മധ്യപ്രദേശ് ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചു. കമ്മിഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുരയാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ അസംബ്ലി ഓഫ് ക്രിസ്ത്യന്‍ ട്രസ്റ്റ് സര്‍വീസസ് (ആക്ട്‌സ്) കമ്മിഷനു മുന്നില്‍ വിഷയം അവതരിപ്പിച്ചിരുന്നു. ഫാ. അനിലിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭോപാല്‍ സിഎംഐ പ്രൊവിന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ ന്യൂനപക്ഷ കമ്മിഷനും കത്തയയ്ക്കുകയും ചെയ്തിരുന്നു.

ഭോപാലിലെ ബാലികാ ഹോസ്റ്റലില്‍ മതപരിവര്‍ത്തനശ്രമമുണ്ടായെന്ന് കുട്ടികളെക്കൊണ്ട് പറയിപ്പിക്കാന്‍ മധ്യപ്രദേശ് ശിശുക്ഷേമ സമിതി നീക്കം നടത്തിയതായി സിഎംഐ സഭയുടെ ഭോപാല്‍ സെന്റ് പോള്‍ പ്രൊവിന്‍സ് ആരോപിച്ചു. അനുമതിയില്ലാതെ ബാലികാ സംരക്ഷണകേന്ദ്രം നടത്തിയെന്ന തടക്കമുള്ള കുറ്റം ചുമത്തിയാണ് മലയാളി വൈദികന്‍ ഫാ. അനില്‍ മാത്യുവിനെ അറസ്റ്റ് ചെയ്ത്. അദ്ദേഹം റിമാന്‍ഡിലാണ്. ദേശീയ ബാലാവകാശ കമ്മിഷന്‍, സംസ്ഥാന ശിശുക്ഷേമ സമിതി എന്നിവ ചേര്‍ന്നാണ് ഹോസ്റ്റലില്‍ പരിശോധന നടത്തിയത്.

ഫാ. അനിലിനെതിരെയുള്ളത് വ്യാജ ആരോപണങ്ങളാണെന്ന് പ്രൊവിന്‍ഷ്യാള്‍ ഫാ. സിറിള്‍ കുറ്റിയാനിക്കല്‍ വ്യക്തമാക്കി. എഫ്‌ഐആറില്‍ ബാലനീതി നിയമത്തിലെ വകുപ്പുകളാണുള്ളതെങ്കിലും ജാമ്യം ലഭിക്കാതിരിക്കാനായി പിന്നീട് മതപരിവര്‍ത്തന കുറ്റവും ചുമത്തിയതായി സംശയിക്കുന്നു. ഹോസ്റ്റലിരിക്കുന്ന കെട്ടിടം അനധികൃതമാണെന്ന മാധ്യമവാര്‍ത്തകളും സഭ തള്ളി. ഇത് സംബന്ധിച്ച രേഖകള്‍ കലക്ടറേറ്റില്‍ നല്‍കി.
ക്രൈസ്തവ ആരാധനയില്‍ പങ്കെടുക്കണമെന്ന് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും ഭോപാല്‍ പ്രോവിന്‍സ് അറിയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സഞ്ജീവനി സര്‍വീസ് സൊസൈറ്റിയുടെ കീഴിലാണ് ‘ആഞ്ചല്‍’ എന്ന ബാലികാ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്. ഹോസ്റ്റലിലുണ്ടായിരുന്ന കുട്ടികളെ ശിശുക്ഷേമ സമിതി 2 ദിവസത്തേക്ക് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും പിന്നിട് വീടുകളിലേക്ക് വിടുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?