ന്യൂഡല്‍ഹി: ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ത്യന്‍ സഭയക്ക് ഒരു ആര്‍ച്ചുബിഷപ്പിനെയും മൂന്ന് ബിഷപ്പുമാരെയും പ്രഖ്യാപിച്ചു. വെസ്റ്റ് ബംഗാളിലെ ബാഗ്‌ദോഗ്ര രൂപതയിലെ ബിഷപ് വിന്‍സന്റ് ഐന്‍ഡിനെ റാഞ്ചിയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തി. ബോംബെ സഹായമെത്രനായിരുന്ന ബിഷപ് ബാര്‍ത്തോള്‍ ബരാറ്റോയെ മഹാരാഷ്ട്രയിലെ നാസിക്കിലെ ബിഷപ്പായി നിയമിച്ചു. മദ്ധ്യപ്രദേശിലെ ജാബുവ രൂപതയുടെ ബിഷപ്പായി ഫാ. പീറ്റര്‍ റുമാല്‍ ഖരാടിയെയും മഹാരാഷ്ട്രയിലെ തന്നെ ഔറംഗാബാദിലെ ബിഷപ്പായി ഫാ. ബെര്‍ണാര്‍ഡ് ലാന്‍സി പിന്റോയെയും നിയമിച്ചു. അതോടൊപ്പം 75 വയസ് പൂര്‍ത്തിയാക്കിയ റാഞ്ചി ആര്‍ച്ചുബിഷപ് ഫെലിക്‌സ് ടോപ്പോയുടെയും ബിഷപ് ലൂര്‍ദ്ദാനന്ദ ദാനിയേലിന്റെയും രാജിയും മാര്‍പാപ്പ സ്വീകരിച്ചു.
ആര്‍ച്ചുബിഷപ്പായി നിയമിതനായ ഐന്‍ഡ് 1955-ല്‍ വെസ്റ്റ് ബംഗാളിലെ കല്‍ച്ചിനിയിലാണ് ജനിച്ചത്. 2015 ലാണ് ബിഷപ്പായത്. വെസ്റ്റ് ബംഗാളിലെ മോണിംഗ്സ്റ്റാര്‍ റീജിയണല്‍ സെമിനാരിയില്‍ ഡീനായിരിക്കുമ്പോഴായിരുന്നു ബിഷപ്പായി തിരഞ്ഞെടുത്തത്. ഇപ്പോള്‍ സിസിബിഐയുടെ കമ്മീഷന്‍ ഫോര്‍ തിയോളജി ആന്‍ഡ് ഡോക്ടറിന്‍ ചെയര്‍മാനാണ് അദ്ദേഹം. 1961 ലാണ് ബിഷപ് ബരാറ്റേ മുംബൈയില്‍ ജനിച്ചത്. മുംബൈ അതിരൂപതയ്ക്കുവേണ്ടി 1989-ല്‍ വൈദികനായി. 2016 ല്‍ അദ്ദേഹത്തെ മുംബൈ സഹായമെത്രാനായി നിയമിച്ചു. ബോംബെ അതിരൂപതയിലെ സ്‌മോള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി, യൂത്ത് ആന്റ് അസോസിയേഷന്‍സ് ബിഷപ് ഇന്‍ ചാര്‍ജായിരുന്നു. നിലവില്‍ കരിസ്മാറ്റിക് മൂവ്‌മെന്റ്, സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് ഇന്‍ ചാര്‍ജായിരുന്നു.
ബിഷപ്പായി നിയുക്തനായ പീറ്റര്‍ ഖാരാടി 1959-ല്‍ അജ്മീര്‍ രൂപതയിലെ കാല്‍ഡെലയില്‍ ജനിച്ചു. രാജസ്ഥാനിലെ ഉദയ്പൂര്‍ രൂപതയ്ക്കായി 1988-ല്‍ വൈദികനായി. 2002-ല്‍ ജാബുവ രൂപത സ്ഥാപിച്ചപ്പോള്‍ അവിടുത്തെ വികാര്‍ ജനറാളായും രൂപത അഡ്മിനിസ്ട്രറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിഷപ്പായി നിയുക്തനായ ബര്‍ണാര്‍ ഡ് പിന്റോ മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 1963-ല്‍ ജനിച്ചു.1993 ല്‍ ബോംബെ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. ബോംബെയിലെ യങ് ക്രിസ്ത്യന്‍ വര്‍ക്കേസ് ചാപ്ലെയിന്‍, ടെക്‌നിക്കല് സ്‌കൂള്‍ അസി. ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *