Follow Us On

01

July

2025

Tuesday

മലയാള ചലച്ചിത്രങ്ങളിലെ നവ ആഭിമുഖ്യങ്ങള്‍; കെസിബിസി ജാഗ്രത സദസ് 27ന്

മലയാള ചലച്ചിത്രങ്ങളിലെ നവ ആഭിമുഖ്യങ്ങള്‍; കെസിബിസി ജാഗ്രത സദസ് 27ന്
കൊച്ചി: മലയാള ചലച്ചിത്രങ്ങളിലെ നവ ആഭിമുഖ്യങ്ങള്‍ എന്ന വിഷയത്തില്‍ കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തില്‍ പാലാരിവട്ടം പിഒസിയില്‍വച്ച് ജനുവരി 27 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കെസിബിസി ജാഗ്രത സദസ് നടത്തുന്നു.
ധാര്‍മ്മികതയെയും മൂല്യാധിഷ്ഠിത ജീവിതത്തെയും വെല്ലുവിളിക്കുന്ന ആശയങ്ങളും, ക്രൈസ്തവ വിരുദ്ധവും അവഹേളനപരവുമായ ഉള്ളടക്കങ്ങളും ചലച്ചിത്രങ്ങളില്‍ ഏറിവരുന്ന പശ്ചാത്തലത്തില്‍ സാമൂഹിക ഐക്യം വളര്‍ത്തുന്നതും ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമായ ഒരു ചലച്ചിത്ര സംസ്‌കാരം എപ്രകാരം രൂപപ്പെടുത്താന്‍ കഴിയും എന്ന അന്വേഷണമാണ് ജാഗ്രത സദസിന്റെ പ്രമേയം. ചലച്ചിത്ര സംവിധായകരായ ലിയോ തദേവൂസ്, ഫാ. അനില്‍ ഫിലിപ്പ് സിഎംഐ തുടങ്ങിയവര്‍ സംസാരിക്കുന്നു.
ഈ ചര്‍ച്ചാവേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം. വിശദവിവരങ്ങള്‍ക്ക്, മൊബൈല്‍: 7594900555
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?