Follow Us On

03

June

2025

Tuesday

ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേകം 20-ന്

ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ  മെത്രാഭിഷേകം 20-ന്

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ നിയുക്ത ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ 20-ന് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടക്കും. 20-ന് വൈകുന്നേരം മൂന്നിന് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാഭിഷേക കര്‍മങ്ങളുടെ മുഖ്യകാര്‍മികനാകും. ആര്‍ച്ചുബിഷപ് എമിരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കലും ബിഷപ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശേരിയും മുഖ്യ സഹകാര്‍മ്മികരായിരിക്കും. കെആര്‍എല്‍സിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ വചനപ്രഘോഷണം നടത്തും. ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലിയോപോള്‍ദോ ജിറെല്ലി അനുഗ്രഹ പ്രഭാഷണം നടത്തും. സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ റീത്തുകളിലെ നിരവധി മെത്രാന്മാരും വൈദികരും സഹകാര്‍മികരാകും.

ഇതോടനുബന്ധിച്ചുള്ള പൊതുസമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം രൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ.അലക്‌സ് വടക്കുംതല അധ്യക്ഷത വഹിക്കും. എറണാകുളം – അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അനുഗ്രഹപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയായിരിക്കും. ബെന്നി ബഹനാന്‍ എംപി, ഹൈബി ഈഡന്‍ എംപി, അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ , ഇ.ടി. ടൈസന്‍ മാസ്റ്റര്‍ എംഎല്‍എ, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, വൈദീക പ്രതിനിധി ഫാ.ജോഷി കല്ലറക്കല്‍, സന്യസ്ത പ്രതിനിധി സിസ്റ്റര്‍ ജിജി പുല്ലയില്‍, കെആര്‍എല്‍സിസി സെക്രട്ടറി പി.ജെ. തോമസ്, കെസിസി സെക്രട്ടറി ജെസി ജെയിംസ്, ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി എന്നിവര്‍ പ്രസംഗിക്കും. മെത്രാഭിഷേകത്തിനുള്ള ഗായകസംഘത്തെ സംഗീത സംവിധായകന്‍ ജെറി അമല്‍ദേവും ഫാ. വില്യം നെല്ലിക്കലും നയിക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?