Follow Us On

17

January

2025

Friday

കോഴിക്കോട് രൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് 48.26 ലക്ഷം രൂപയുടെ ശ്രവണസഹായികള്‍ വിതരണം ചെയ്തു

കോഴിക്കോട് രൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് 48.26 ലക്ഷം രൂപയുടെ ശ്രവണസഹായികള്‍ വിതരണം ചെയ്തു
കോഴിക്കോട്: മലബാറിലെ പ്രഥമ രൂപതയായ കോഴിക്കോട് രൂപതയുടെ ശതാബ്ദിയോടനുബന്ധിച്ച് നിര്‍ധനരായ കുട്ടികള്‍ക്ക് 48.26 ലക്ഷം രൂപയുടെ ശ്രവണ സഹായികള്‍ വിതരണം ചെയ്തു. കോഴിക്കോട് രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ജീവനയുടെയും എരഞ്ഞിപ്പാലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാന്തി ഐആര്‍സിഎയുടെയും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി അസോസിയേഷന്‍ ഓഫ് പീപ്പിള്‍ വിത്ത് ഡിസബിലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ശ്രവണ സഹായികള്‍ വിതരണം ചെയ്യുന്ന ചടങ്ങ് ഗോവാ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീനാ ഫിലിപ്പ് മുഖ്യാഥിതിയായിരുന്നു. ദീപിക റസിഡന്റ് മാനേജര്‍ ഫാ. സുദീപ് കിഴക്കാരക്കാട്ട്, ഹിന്ദു ദിനപത്രം കോഴിക്കോട് ബ്യൂറോ ചീഫ് ബിജു ഗോവിന്ദ്, മാതൃഭൂമി ന്യൂസ് എഡിറ്റര്‍ എം.പി സൂര്യദാസ്, ജീവന ഡയറക്ടര്‍ ഫാ. വി.സി ആല്‍ഫ്രഡ്, സിസ്റ്റര്‍ ജെസമ്മ എഫ്ഡിഎം എന്നിവര്‍ പ്രസംഗിച്ചു. 127 കുട്ടികള്‍ക്കാണ് സീമെന്‍സ് കമ്പനിയുടെ ശ്രവണ സഹായി നല്‍കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?