തിരുവനന്തപുരം: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് തലസ്ഥാന നഗരിയില്‍ സ്വീകരണം നല്‍കി. ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പിഎംജി ലൂര്‍ദ് ഫൊറോനാ ഹാളില്‍ നടന്ന സ്വീകരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രംഗങ്ങളിലെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയ മാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാവറയച്ചനെപ്പോലുള്ള മഹാന്‍മാര്‍ക്ക് ജന്മം നല്‍കിയ സഭയാണ് കത്തോലിക്കാ സഭയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സീറോമലബാര്‍ സഭയ്ക്ക് ഒരുപാട് ശക്തിയും ആള്‍ബലവുമുണ്ടെന്നും ആരെയും ഉപേക്ഷിക്കാതെ ചേര്‍ത്തുപിടിക്കാന്‍ കഴിയണമെന്നതാണ് ആഗ്രഹമെന്നും ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ ത ട്ടില്‍ പറഞ്ഞു. ഓരോ രൂപതയ്ക്കുമപ്പുറം സഭയായി നില്ക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സീറോമലബാര്‍ സഭയുടെ എല്ലാ മേഖലയിലും വളര്‍ച്ച ഉറപ്പാക്കാന്‍ മാര്‍ തട്ടിലിനു കഴിയട്ടെയെന്ന് ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സഭയുടെ പിതാവും തലവനുമെന്ന നിലയില്‍ സ്‌നേഹത്തില്‍ നയിക്കാനും തിരുത്താനും വളര്‍ത്താനുമുള്ള നിയോഗമാണ് മാര്‍ റാഫേല്‍ തട്ടിലില്‍ വന്നു ചേര്‍ന്നിരിക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ, ബിഷപ് മാര്‍ തോമസ് തറയില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രിമാരായ വി.എന്‍. വാസവന്‍, റോഷി അഗസ്റ്റിന്‍, ശശി തരൂര്‍ എംപി, വി.കെ. പ്രശാന്ത് എംഎല്‍എ, ലൂര്‍ദ് ഫൊറോനാ വികാരി ഫാ. മോര്‍ളി കൈതപ്പറമ്പില്‍, തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, മാര്‍ക്കോസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *