Follow Us On

01

July

2025

Tuesday

ഫാ. ഷാബു കുന്നത്തൂര്‍ കോട്ടപ്പുറം രൂപതാ ചാന്‍സലര്‍

ഫാ. ഷാബു കുന്നത്തൂര്‍ കോട്ടപ്പുറം രൂപതാ ചാന്‍സലര്‍
കോട്ടപ്പുറം: കോട്ടപ്പുറം രൂപത ചാന്‍സലറായി ഫാ. ഷാബു കുന്നത്തൂരിനെ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ നിയമിച്ചു. പറവൂര്‍ ഡോണ്‍ ബോസ്‌കോ ആശുപത്രി അസോസിയേറ്റ് ഡയറക്ടറായും മണലിക്കാട് സെന്റ് ഫ്രാന്‍സിസ് അസീസി മൈനര്‍ സെമിനാരിയില്‍ ആന്മീയ പിതാവുമായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം.
പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക, തൃശൂര്‍ തിരുഹൃദയ പള്ളികളില്‍ സഹവികാരിയായും, കൂര്‍ക്കമറ്റം സെന്റ് ആന്റണീസ്, വലിയ പഴമ്പിള്ളിതുരുത്ത് തിരുഹൃദയം, മേത്തല സെന്റ് ജൂഡ്,   കടക്കര ഉണ്ണിമിശിഹ  പള്ളികളില്‍ പ്രീസ്റ്റ് -ഇന്‍-ചാര്‍ജ് ആയും  കൂര്‍ക്കമറ്റം സെന്റ് ആന്റണീസ് മൈനര്‍ സെമിനാരി വൈസ് റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലും സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും പത്രപ്രവര്‍ത്തനത്തില്‍  പിജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. കോട്ടപ്പുറം രൂപതയിലെ മാനാഞ്ചേരിക്കുന്ന് സെന്റ്  പോള്‍സ് ഇടവകയില്‍ കുന്നത്തൂര്‍ റപ്പേല്‍-റോസിലി ദമ്പതികളുടെ മകനാണ്. 2008 ഏപ്രില്‍ അഞ്ചിനാണ് തിരുപ്പട്ടം സ്വീകരിച്ചത് .
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?