Follow Us On

10

January

2025

Friday

രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണി നേരിടുന്നു; ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍

രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ഭീഷണി നേരിടുന്നു;  ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍
പാലക്കാട് :  രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് മുമ്പെങ്ങും ഇല്ലാത്തവിധം ഭീഷണി നേരിടുകയാണ് സുല്‍ത്താന്‍പേട്ട് ബിഷപ് ഡോ. അന്തോണി സ്വാമി പീറ്റര്‍ അബീര്‍. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 52-ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലിന്റെ സമാപന സമ്മേളനം പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ കത്തീഡ്രല്‍ ഹാളില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം 75 മത് റിപ്പബ്ലിക് ദിനം ആചരിക്കുമ്പോഴും കടുത്ത യാതനകളും അവഗണനകളും  അനുഭവിക്കുന്ന വിഭാഗമായി ക്രൈസ്തവര്‍ ഇന്നും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ വലിയ ഭീഷണി നേരിടുകയാണെന്ന കാര്യം ഈ റിപ്പബ്ലിക് ദിനാചരണ ചര്‍ച്ചകളില്‍ സജീവമായി ഉണ്ടാകേണ്ടതുണ്ടെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ വിവിധ യൂണിറ്റുകളില്‍ ആയിരം സമ്മേളനങ്ങളും കണ്‍വെന്‍ഷനുകളും  സംഘടിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു.  തീരദേശ ഹൈവേ  സംബന്ധിച്ച നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വന്‍മതില്‍പോലെ ഉയരത്തില്‍ പോകുന്ന ഹൈവേ മൂലം പ്രദേശവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ എന്ത് നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വ്യക്തമാക്കണമെന്നും വിശദമായ പദ്ധതി രേഖ പുറത്തു വിടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  സമുദായ സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായാല്‍ അതാത് റവന്യൂ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ബിജു ജോസിയും വാര്‍ഷിക കണക്കുകള്‍ ട്രഷറര്‍ രതീഷ് ആന്റണിയും അവതരിപ്പിച്ചു.12 രൂപതകളില്‍ നിന്നുള്ള കെഎല്‍സിഎ പ്രതിനിധികള്‍ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?