Follow Us On

01

July

2025

Tuesday

പത്തനംതിട്ട രൂപതയുടെ രൂപതാദിനവും ദിവ്യകാരുണ്യ കോണ്‍ഗ്രസും ശ്രദ്ധേയമായി

പത്തനംതിട്ട രൂപതയുടെ രൂപതാദിനവും ദിവ്യകാരുണ്യ കോണ്‍ഗ്രസും ശ്രദ്ധേയമായി
പത്തനംതിട്ട: പത്തനംതിട്ട രൂപതയുടെ പതിനാലാമത് രൂപതാദിനാഘോഷവും ദിവ്യകാരുണ്യ കോണ്‍ഗ്രസും ശ്രദ്ധേയമായി. മൈലപ്ര തിരുഹൃദയ മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതയുടെ പ്രഥമ അധ്യക്ഷന്‍ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റം ദിവ്യകാരുണ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. ഷെവലിയര്‍ ബെന്നി പുന്നത്തറ, മോണ്‍. ജോണ്‍സണ്‍ കൈമലയില്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോയല്‍ പവ്വത്ത്, ഫാ. ബിനോയി കരിമരുതുങ്കല്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഒരു വര്‍ഷമായി ഇടവക, ജില്ല, രൂപത തലങ്ങളില്‍ നടന്നുവന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെ പരിസമാപ്തിയായിട്ടാണ് ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തിയത്. ഇതോടനുബന്ധിച്ച് രൂപതയുടെ ചരിത്രത്തില്‍ ആദ്യമായി ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. 2024 ജനുവരയില്‍ അഞ്ച് വൈദിക ജില്ലകളിലും 13 മണിക്കൂര്‍ ആരാധന നടത്തിയിരുന്നു. 28-ന്  കുട്ടികളുടെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടക്കും. ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് ദിവ്യബലിയര്‍പ്പിക്കും. 100 ഇടവകകളില്‍നിന്നായി ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?