Follow Us On

01

July

2025

Tuesday

കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം

കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി വൈദികന് ജാമ്യം

ഭോപ്പാല്‍: കള്ളക്കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്ത മലയാളി സിഎംഐ വൈദികന്‍ ഫാ. അനില്‍ മാത്യുവിന് ജാമ്യം. അന്യായമായി കെട്ടിച്ചമച്ച കേസിലാണ് അദ്ദേഹം നിരപരാധിത്വം തെളിയിച്ച് ജയില്‍ മോചിതനായത്.

ഭോപാലില്‍ പ്രവര്‍ത്തിക്കുന്ന  ബാലികാസംരക്ഷണ സ്ഥാപനത്തിന് അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കാതെ വച്ചുതാമസിപ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെ, ബാലാവകാശ കമ്മിഷന്‍ സ്ഥാപനം റെയ്ഡ് ചെയ്തു. പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ 26 കുട്ടികളെ കാണാനില്ലെന്ന് തെറ്റായ ആരോപണവും അവര്‍ ഉന്നയിച്ചു.  എന്നാല്‍ ഇവര്‍ പഠനം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയതാണെന്ന് അറിയിച്ചെങ്കിലും  അധികൃതര്‍ അത് വിലയ്‌ക്കെടുക്കെടുത്തില്ല.

കാണാതായെന്ന് അധികൃതര്‍ ആരോപിച്ച 26 കുട്ടികളും സുരക്ഷിതരായി തങ്ങളോടൊപ്പമുണ്ടെന്ന് അവരുടെ മാതാപിതാക്കള്‍,  കോടതിയില്‍ വ്യക്തമാക്കി കത്ത് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ്  ഭോപ്പാല്‍ കോടതി ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?