Follow Us On

13

May

2024

Monday

ഇത് മതേതരത്വത്തിന്റെ വിജയം; പാക്കിസ്ഥാനിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിത ഇസ്ലാം പഠനം നിര്‍ത്തലാക്കി

ഇത് മതേതരത്വത്തിന്റെ വിജയം; പാക്കിസ്ഥാനിലെ സ്‌കൂളുകളില്‍ നിര്‍ബന്ധിത ഇസ്ലാം പഠനം നിര്‍ത്തലാക്കി

ഇസ്ലാമബാദ്: ക്രൈസ്തവര്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്ന ഇസ്ലാമിക പഠനം പാക്കിസ്ഥാനില്‍ നിര്‍ത്തലാക്കി. 2024-25 അക്കാദമിക്ക് വര്‍ഷം മുതലാണ് നിര്‍ബന്ധിത ഇസ്ലാമിക്ക് പഠനം നിര്‍ത്തലാക്കിക്കൊണ്ട് അവവരുടെ കുടുംബത്തിന്റെ മതവിശ്വാസം ഒന്നാം ക്ലാസ് മുതല്‍ 12 ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാമെന്ന് മിനിസ്ട്രി ഓഫ് ഫെഡറല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് പ്രഫഷനല്‍ ട്രെയിനിംഗ് ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ മതനിന്ദാ കുറ്റാരോപണങ്ങളുടെയും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും നിര്‍ബന്ധിത മതംമാറ്റത്തിലൂടെ നടക്കുന്ന വിവാഹങ്ങളുടെയും പേരില്‍ ഏറെ പീഡനം അനുഭവിക്കുന്ന പാക്ക് ക്രൈസ്തവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ ഉത്തരവ്.

ബൈബിള്‍ പഠനം, യേശുവിന്റെ പ്രബോധനവും ജീവചരിത്രവും, സഭാചരിത്രം, വിശുദ്ധരുടെ ജീവചരിത്രം, രക്തസാക്ഷികളുടെ ജീവചരിത്രം, വിശുദ്ധ തോമാശ്ലീഹായുടെ ദക്ഷിണ ഏഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ അടങ്ങുന്ന മതബോധനഗ്രന്ഥമാണ് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്കായി തയാറാക്കുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി വിദ്യാഭ്യാസമേഖലയില്‍ സമത്വത്തിനായി വാദിക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളുടെ വിജയമാണിതെന്ന് പാക്കിസ്ഥാനിലെ ന്യൂനപക്ഷ ടീച്ചര്‍മാരുടെ കൂട്ടായ്മയുടെ ചെയര്‍മാനായ അഞ്ചും ജയിംസ് പോള്‍ പ്രതികരിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും മുസ്ലീം ഭൂരിപക്ഷ രാജ്യമായ പാക്കിസ്ഥാനില്‍ ഇത് എപ്രകാരം നടപ്പാക്കാന്‍ സാധിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?