Follow Us On

20

April

2025

Sunday

അടിമത്വത്തിന്റെ ‘നൊസ്റ്റാള്‍ജിയ’ മുമ്പോട്ടുള്ള യാത്രയെ തടയും: ഫ്രാന്‍സിസ് മാര്‍പാപ്പ

അടിമത്വത്തിന്റെ ‘നൊസ്റ്റാള്‍ജിയ’ മുമ്പോട്ടുള്ള യാത്രയെ തടയും: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: മരൂഭൂമിയിലൂടെയുള്ള ഇസ്രായേല്‍ ജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടഞ്ഞത് അടിമത്വത്തില്‍ കഴിഞ്ഞിരുന്ന കാലത്തെക്കുറിച്ചുള്ള ‘നൊസ്റ്റാള്‍ജിയ’ ആണെങ്കില്‍ പ്രത്യാശയുടെ അഭാവമാണ് ഇന്ന് ദൈവജനത്തിന്റെ മുമ്പോട്ടുള്ള യാത്രയെ തടയുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വലിയനോമ്പിനോടനുബന്ധിച്ച് പുറപ്പെടുവിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

പാപത്തിന്റെ ബന്ധനത്തില്‍ നിന്ന് ആത്മീയ നവീകരണത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നടത്തുന്ന യാത്രയുടെ കാലമാണ് നോമ്പുകാലമെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. ദൈവത്തോടുള്ള നമ്മുടെ ആദ്യ സ്‌നേഹം വീണ്ടെടുക്കുന്ന ഇടമായി മരൂഭൂമിയെ മാറ്റുവാന്‍ കൃപയുടെ കാലമായ നോമ്പുകാലത്തില്‍ സാധിക്കും. പാപത്തിന്റെ അടിമത്വത്തിലേക്ക് ഇനിയും വീഴില്ലെന്നുള്ള വ്യക്തിപരമായ തീരുമാനത്തിലേക്ക് നയിക്കുന്ന വിധത്തില്‍ സ്വാതന്ത്ര്യം പക്വത പ്രാപിക്കുന്ന സമയമാണിതെന്നും പാപ്പ വ്യക്തമാക്കി. ‘മരുഭൂമിയിലൂടെ ദൈവം നമ്മെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നു’ എന്നതാണ് പുറപ്പാട് പുസ്തകത്തെ കേന്ദ്രീകരിച്ച് പുറപ്പെടുവിച്ച നോമ്പുകാലസന്ദേശത്തിന്റെ പ്രമേയം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?