Follow Us On

02

July

2025

Wednesday

ഗ്രന്ഥകാരനായ റവ.ഡോ.ജേക്കബ് കോണത്ത് അന്തരിച്ചു

ഗ്രന്ഥകാരനായ റവ.ഡോ.ജേക്കബ് കോണത്ത് അന്തരിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ സീനിയര്‍ വൈദികനും ഗ്രന്ഥകാരനുമായ റവ.ഡോ ജേക്കബ് കോണത്ത് (81) നിര്യാതനായി.

കോട്ടപ്പുറം രൂപത ചാന്‍സലര്‍, ആലുവ കാര്‍മല്‍ഗിരി സെമിനാരി പ്രൊഫസര്‍, പ്രൊക്കുറേറ്റര്‍, ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ മാനേജര്‍, കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍, കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യന്‍, തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി, കുരുവിലശേരി നിത്യസഹായ മാത പള്ളികളില്‍ വികാരി, തുരുത്തിപ്പുറം എഎജെഎം ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍, പൊറ്റക്കുഴി ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാര്‍ സബ്സ്റ്റിറ്റിയൂട്ട്, കര്‍ത്തേടം സെന്റ് ജോര്‍ജ് പള്ളി വികാര്‍ കോര്‍പ്പറേറ്റര്‍, തൈക്കൂടം സെന്റ് റാഫേല്‍ പള്ളി സഹവികാരി എന്നീ നിലകളിലും യുഎസ്എയിലെ വിവിധ ഇടവകകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.മൂന്നാം തിയതി വൈകിട്ട് 3.30 ന് കൃഷ്ണന്‍കോട്ട ക്രിസ്തുരാജ പള്ളിയില്‍ സംസ്‌കാര കര്‍മങ്ങള്‍ നടക്കും.

കൃഷ്ണന്‍കോട്ട പരേതരായ കോണത്ത് ചീക്കു – ഏല്യ ദമ്പതികളുടെ മകനായി 1942 ഡിസംബര്‍ 9 നാണ് ജനനം. 1971 ഡിസംബര്‍ 18-ന് വിജയപുരം ബിഷപ് ഡോ. അംബ്രോസ് അബസോളയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ‘ഓര്‍മയ്ക്കായ്’, ‘ഒരു തച്ചന്റെ കഥ’, ‘കാല്‍കീഴിലെ നിധികുംഭങ്ങള്‍’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: പരേതരായ ലോനന്‍കുട്ടി, മാര്‍ഗ്ഗലി, സെലീന, പൗളി, റോസ, ഫിലോമിന, ജോര്‍ജ്, സില്‍വ, കാര്‍ളൂട്ടി. കോട്ടപ്പുറം രൂപതാംഗം ഫാ.ആല്‍ബര്‍ട്ട് കോണത്ത്, കണ്ണൂര്‍ രൂപതാംഗം ഫാ ഷോബി കോണത്ത് എന്നിവര്‍ സഹോദര പുത്രരും സിസ്റ്റര്‍ കൊച്ചുത്രേസ്യ കോണത്ത് സഹോദര പുത്രിയുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?