Follow Us On

02

July

2025

Wednesday

വത്തിക്കാന്‍- ചൈന കരാറിന് പുതുജീവന്‍; ഒരാഴ്ചയ്ക്കിടെ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍- ചൈന കരാറിന് പുതുജീവന്‍; ഒരാഴ്ചയ്ക്കിടെ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ബെയ്ജിംഗ്/ചൈന: ബിഷപ്പുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പുവച്ച താല്‍ക്കാലിക ധാരണപ്രകാരം ഒരാഴ്ചയ്ക്കിടെ ചൈനയില്‍ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഏറ്റവും ഒടുവിലായി ഷാവു ബിഷപ്പായി ഫാ. പീറ്റര്‍ വു യിഷൂണിനെയാണ് പാപ്പ നിയമിച്ചത്. ബെയ്ജിംഗ് ആര്‍ച്ചുബിഷപ്പും ചൈനീസ് കാത്തലിക്ക് പേട്രിയോട്ടിക്ക് അസോസിയേഷന്‍ പ്രസിഡന്റും ചൈനീസ് കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് ജോസഫ് ലി ഷാന്‍ മെത്രാഭിഷേക ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

നേരത്തെ ഷേംഗ്ഷൗ ബിഷപ്പായി ഫാ. തദ്ദേവൂസ് വാംഗ് യൂഷെംഗിനെയും പുതിയയതായി സ്ഥാപിച്ച വെയ്ഫാംഗ് രൂപതയുടെ പ്രഥമ ബിഷപ്പായി ഫാ. ആന്റണി സണ്‍ വെഞ്ചുണിനെയും പാപ്പ നിയമിച്ചിരുന്നു. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഷേംഗ്ഷൗ രൂപതയില്‍ ബിഷപ്പിനെ വത്തിക്കാന്‍ നിയമിക്കുന്നത്. വത്തിക്കാന്‍ അംഗീകരിച്ചിരുന്ന യിദുക്‌സിയാന്‍ രൂപത മരവിച്ചുകൊണ്ടാണ് ചൈനയുടെ ഭരണപരമായ താല്‍പ്പര്യത്തോട് ചേര്‍ന്ന് പോകുന്ന പുതിയ രൂപതയായി വെയ്ഫാംഗ് രൂപത പാപ്പ പ്രഖ്യാപിച്ചത്. രൂപതാ അതിര്‍ത്തി നിര്‍ണയിക്കുന്നതില്‍ വത്തിക്കാനും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസം ബിഷപ്പുമാരുടെ നിയമനകാര്യത്തിലും വെല്ലുവിളി സൃഷ്ടിച്ചിരുന്നു. 2023 ഏപ്രില്‍ മാസത്തില്‍ ചൈന ഏകപക്ഷീയമായി ഷാംഗായ് ബിഷപ്പായി ജോഫ് ഷെന്‍ ബിന്നിനെ നിയമിച്ച പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലായ ചൈന-വത്തിക്കാന്‍ കരാറിന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൈന-വത്തിക്കാന്‍ ധാരണപ്രകാരം നടത്തിയ നിയമനങ്ങളോടെ പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്.

സഭയെ ചൈനീസ്‌വത്കരിക്കുന്ന ഗവണ്‍മെന്റ് നിലപാടിന് അനുഭാവം പ്രകടിപ്പിക്കുന്നവരെയാണ് ചൈനീസ് ഗവണ്‍മെന്റ് ബിഷപ്പുമാരായി ശുപാര്‍ശ ചെയ്യുന്നതെന്നും ഈ ലിസ്റ്റില്‍ നിന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പുതിയ ധാരണപ്രകാരം ചൈനയിലെ ബിഷപ്പുമാരെ നിയമിക്കുന്നതും. ഇത് ഏറ്റവും ഹിതകരമായ കാര്യമല്ലെങ്കിലും ചൈനയിലെ വിശ്വാസികളുടെ നന്മ ലക്ഷ്യമാക്കിയാണ് ഇത്തരമൊരു ധാരണയില്‍ ഒപ്പുവച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?