ബംഗളൂരു: മരണത്തിന്റെ മുമ്പിലും ക്രൈസ്തവ വിശ്വാസത്തെ തള്ളിപ്പറയാന്‍ തയാറാകാതെ രക്തസാക്ഷികളായി മാറിയ കാണ്ടമാലിലെ രക്തസാക്ഷികളെക്കുറിച്ച് പ്രശസ്ത പത്രപ്രവര്ത്തകന് ആന്റോ അക്കര തയാറാക്കിയ ഡോക്യുമെന്ററി സിബിസിഐ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. 16 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയില്‍ കാണ്ടമാലില്‍ നടന്ന ക്രൈസ്തവ പീഡനങ്ങളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണുള്ളത്.
35 രക്തസാക്ഷികളെ വിശുദ്ധരാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് വത്തിക്കാന്‍ അനുമതി നല്കിയ പശ്ചാത്തലത്തിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്ന് ആന്റോ അക്കര പറഞ്ഞു. ഇപ്പോള്‍ കാണ്ടമാല്‍ ക്രൈസ്തവര്‍ക്ക് വിശുദ്ധ സ്ഥലമായി മാറിയിരിക്കുകയാണെന്ന് ആന്റോ അക്കര കൂട്ടിച്ചേര്‍ത്തു.
2008-ലെ കാണ്ടമാല്‍ കലാപത്തിനുശേഷം 35 തവണ അവിടം സന്ദര്‍ശിച്ചിട്ടുള്ള ആന്റോ ഇതു സംബന്ധിച്ച് ആറു ഡോക്യുമെന്ററികളും രണ്ട് ഗവേഷണ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ആന്റോ അക്കരയെ സിബിസിഐ സമ്മേളനത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ക്ഷണിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *