Follow Us On

10

January

2025

Friday

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഫ്രാന്‍സില്‍ ഉപരിപഠനവും ജോലിയും

സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഫ്രാന്‍സില്‍  ഉപരിപഠനവും ജോലിയും

കോഴിക്കോട്: ഫ്രഞ്ച് എംബസിയും അല്‍ഫോന്‍സ കോളേജ് തിരുവമ്പാടിയും സംയുക്തമായി ഫെബ്രുവരി 8-ന് നടത്തുന്ന Choose France Tour of CFT
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനും ഗവേഷണത്തിനും പുതുവാതായനങ്ങള്‍ തുറക്കുന്നു. കേരളത്തിലാദ്യമായി ഫ്രഞ്ച് എംബസി നടത്തുന്ന ഈ മെഗാ എഡ്യുക്കേഷന്‍ ഫെയറില്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികളും ഗവേഷണാര്‍ത്ഥികളും അധ്യാപകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി. എഫ്. റ്റി 2024-ന്റെ പ്രത്യേകതകള്‍

ഫ്രാന്‍സിലെ ട്രിപ്പിള്‍ അക്രഡിറ്റേഷനുള്ളവയുള്‍പ്പെടെ ഇരുപതോളം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഈ ഫെയറില്‍ പങ്കെടുക്കുകയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി നേരിട്ട് സംവദിക്കുകയും ചെയ്യുന്നു.

ഫ്രാന്‍സിലെ ഉപരിപഠന സാധ്യതകള്‍, വിവിധ സ്‌കോളര്‍ഷിപ്പുകളുടെ ലഭ്യത, ജോലി സാധ്യതകള്‍ എന്നിവയെക്കുറിച്ച് നേരിട്ട് അറിയാന്‍ സാധിക്കും.

സൗജന്യ ഇന്റേണ്‍ഷിപ്പുകള്‍, ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സുകളിലെ പങ്കാളിത്തം എന്നിവയെക്കുറിച്ച് അന്വേഷിക്കാനുള്ള അവസരം.

ഇന്ത്യയിലും ഫ്രാന്‍സിലുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തമ്മിലുള്ള ഫാക്കല്‍ട്ടി/വിദ്യാര്‍ത്ഥി എക്സ്ചേഞ്ച് സ്‌കീമുകളേക്കുറിച്ച് അറിയാനുള്ള അവസരം.

+2 വിദ്യാര്‍ത്ഥികള്‍ (രക്ഷിതാക്കളോടൊപ്പം), ഡിഗ്രി വിദ്യാര്‍ത്ഥികള്‍, പി. ജി വിദ്യാര്‍ത്ഥികള്‍, ഗവേഷണാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം.

 

www.acttdy.com, actcft@gmail.com, 9946470550 എന്നിവയില്‍നിന്ന് രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതാണ്.
ഈ പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും ഇന്ന് (06.02.2024) വൈകുന്നേരം
7 മുതല്‍ 8 വരെ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുന്നുണ്ട്.

Time zone: Asia/Kolkata
Google Meet joining info
Video call link: https://meet.google.com/emy-rqej-nkf

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?