Follow Us On

07

June

2025

Saturday

ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷം 8-ന്

ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേക രജതജൂബിലിയാഘോഷം 8-ന്

കോഴിക്കോട്: കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷം ഇന്ന് (ഫെബ്രുവരി എട്ട്) വൈകുന്നേരം നാലിന് നടക്കും. കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കും. വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, സീറോ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തുടങ്ങി 25 മെത്രാന്മാര്‍ വിശുദ്ധ ബലിയില്‍ സഹകാര്‍മികരാകും. തുടര്‍ന്ന് വിവിധ സഭാതലവന്മാര്‍ ആശംസകള്‍ അര്‍പ്പിക്കും.

1981 -ല്‍ കോഴിക്കോട് മദര്‍ ഓഫ് ഗോഡ് കത്തീഡ്രലില്‍വച്ച് ബിഷപ് ഡോ. മാക്‌സ്‌വെല്‍ നൊറോണയില്‍നിന്നാണ് ഡോ. ചക്കാലയ്ക്കല്‍ വൈദികപട്ടം സ്വീകരിച്ചത് . 1999 ഫെബ്രുവരി ഏഴിന് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. 13 വര്‍ഷം കണ്ണൂര്‍ ബിഷപ്പായി സേവനം ചെയ്തശേഷം 2012 മെയ് 15-നാണ് അദ്ദേഹം കോഴിക്കോട് രൂപതാധ്യക്ഷനായി ചുമതലയേറ്റത്. ‘അവിടുത്തെ തിരുഹിതംപോലെ’ എന്ന ആപ്തവാക്യവുമായി മേല്‍പ്പട്ട ശുശ്രൂഷ തുടരുന്ന ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഇപ്പോള്‍ കേരള ലത്തീന്‍ കത്തോലിക്ക സഭാധ്യക്ഷനുമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?