ഇടുക്കി: ഇടുക്കി രൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാല് വര്‍ഷമായി നല്‍കിവരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൃഷി, വിദ്യാഭ്യാസം, ആതുരശുശ്രൂഷാ സേവനം എന്നീ മേഖലകളില്‍ സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും, സംഘടനക ള്‍ക്കുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഈ വര്‍ഷത്തെ കൃഷി അവാര്‍ഡിന് തെരഞ്ഞെടുത്തിരിക്കുന്നത് ഇരട്ടയാര്‍ സ്വദേശി ദാസ് മാത്യുവിനെയാണ്. വിവിധയിനം കൃഷികള്‍, മത്സ്യകൃഷി, മൃഗപരിപാലനം, കാര്‍ഷിക നേഴ്‌സറി, അത്യുത്പാദന ശേഷിയുള്ള വിത്തുകളുടെയും തൈകളുടെയും ഉത്പാദനം എന്നിവയിലൂടെ കൈവരിച്ച മികച്ച വിജയം ദാസ് മാത്യുവിനെ അവാര്‍ഡിനര്‍ഹനാക്കി.
വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് അവാര്‍ഡ് ലഭിച്ചിരിക്കുന്നത് കട്ടപ്പന ഇമിഗ്രെന്റ് അക്കാദമി ഡയറക്ടര്‍ സിനു മുകുന്ദനാണ്. കഠിന പരിശ്രമങ്ങള്‍കൊണ്ട് ഹൈറേഞ്ച് മേഖലയില്‍നിന്ന് ഉന്നത പഠനത്തിന് നിരവധി കുട്ടികളെ പ്രാപ്തരാക്കിയ സ്ഥാപനമാണ് കട്ടപ്പന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇമിഗ്രന്റ് അക്കാദമി. ഇംഗ്ലീഷ്, ജര്‍മന്‍ തുടങ്ങി വിവിധ വിദേശ ഭാഷകളില്‍ പരിശീലനം നല്‍കുന്ന ഈ സ്ഥാപനത്തില്‍ ആയിരത്തിലധികം കുട്ടികള്‍ പഠനം നടത്തുന്നുണ്ട്. എറണാകുളത്തും സ്ഥാപനത്തിന്റെ ബ്രാഞ്ച് പ്രവര്‍ത്തിച്ചുവരുന്നു.
ആതുരശുശ്രൂഷ, സാമൂഹ്യ സേവന മേഖലകളില്‍നിന്ന് അവാര്‍ഡിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത് ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ മൊബെല്‍ പെയ്ന്‍ ആന്റ് പാലിയേറ്റിവ് സേവനം ചെയ്യുന്ന, എസ്എബിഎസ് സന്യാസസമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഷന്താള്‍ മൊബൈല്‍ പെയ്ന്‍ ആന്റ് പാലിയേറ്റിവ് യൂണിറ്റിന് നേതൃത്വം വഹിക്കുന്ന സിസ്റ്റര്‍ ലീന മരിയ ചിറയ്ക്കല്‍ എസ്എ ബിഎസിനെയാണ്.
കിടപ്പു രോഗികളെയും അനാഥരെയും ശുശ്രൂഷിക്കുകയും, ആശുപത്രികളില്‍ രോഗികളെ എത്തിക്കുകയും, ആവശ്യമെങ്കില്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുകയും ചെയ്യുന്ന ആരാധനാ സമൂഹത്തിലെ അംഗങ്ങള്‍, ഒരു ഫോണ്‍ കോളിലൂടെ ഏത് സമയത്തും രോഗികളുടെ സമീപത്ത് എത്തുകയും, ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്യുന്നു. ആതുര ശുശ്രൂഷ മേഖലകളിലെ സംഭാവനകള്‍ സിസ്റ്ററിനെ അവാര്‍ഡി നര്‍ഹയാക്കി.
ഫെബ്രുവരി 10-ന് മുരിക്കാശേരി പാവനാത്മ കോളേജില്‍ നടക്കുന്ന അധ്യാപക അനധ്യാപക സംഗമത്തില്‍ വച്ച്, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍.ജോസ് പ്ലാച്ചിക്കല്‍, വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് തകിടിയേല്‍, മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട്, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് രൂപതാ പ്രസിഡന്റ് ബിനോയി മഠത്തില്‍, ജിജി കൂട്ടുങ്കല്‍, എം.വി ജോര്‍ജ്കുട്ടി എന്നിവര്‍ അറിയിച്ചു. പതിനായിരം രൂപയും, പ്രശംസാപത്രവും ഫലകവുമടങ്ങുന്നതാണ്അവാര്‍ഡ്.
Leave a Comment
Your email address will not be published. Required fields are marked with *