ബെംഗളൂരു: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയായ സിസിബിഐയുടെ ബെംഗളൂരുവിലെ ജനറല്‍ സെക്രട്ടേറിയറ്റ് സന്ദര്‍ശിച്ചു.
ഫെബ്രുവരി 7-ന് സിസിബിഐ ജനറല്‍ സെക്രട്ടേറിയേറ്റ് ആസ്ഥാനത്തെത്തിയ അദ്ദേഹത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സിസിബിഐ ജനറല്‍ സെക്രട്ടേറിയറ്റിലെ റസിഡന്റ് സെക്രട്ടറിമാരുമായി മാര്‍ റാഫേല്‍ തട്ടില്‍ ചര്‍ച്ച നടത്തി.
സിസിബിഐ ജനറല്‍ സെക്രട്ടേറിയേ റ്റ് നടത്തുന്ന വിലപ്പെട്ട പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സിസിബിഐ കമ്മീഷന്‍ ഫോര്‍ യൂത്ത് എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ചേതന്‍ മച്ചാഡോ മാര്‍ റാഫേല്‍ തട്ടിലിനെ പൊന്നാട അണിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *