Follow Us On

10

May

2025

Saturday

പാക്കിസ്ഥാനില്‍ ക്രൈസ്തവ ബാലന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ ക്രൈസ്തവ ബാലന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ മുസ്ലീം തോക്കുധാരികള്‍ 14-കാരനെ വെടിവച്ചു കൊലപ്പെടുത്തി. സുനില്‍ മസിഹു എന്ന ക്രൈസ്തവ ബാലനാണ് അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. പഞ്ചാബ് പ്രവിശ്യയിലെ ഗുജ് റന്‍വാല ജില്ലയിലാണ് യാതൊരു പ്രകോപനവുമില്ലാതെ അക്രമികള്‍ ക്രൈസ്തവവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് സുനിലിന്റെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തത്.

സെുനില്‍ മസിഹും ക്രൈസ്തവരായ കുറച്ചുപേരും മണ്ടിയാല വാരയ്ച്ച് പ്രദേശത്തെ മാര്‍ക്കറ്റില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ആറുപേര്‍ ബൈക്കിലെത്തി ‘ ഈ പ്രദേശത്ത് ക്രൈസ്തവരായ ഒരാളും ജീവനോടെ അവശേഷിക്കുവാന്‍ പാടില്ല’ എന്നാക്രോശിച്ചുകൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് നേരെയും ആക്രമണം ഉണ്ടായെങ്കിലും ഒരു മതിലിന്റെ മറവില്‍ അഭയം തേടിയ അവര്‍ രക്ഷപെടുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഇവര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട അക്രമികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?